ഐപ്സോ സംസ്ഥാന ക്യാമ്പിന് ഉജ്വലസമാപനം; കേരളത്തിന്റെ പുനസൃഷ്ടിക്ക് പ്രകൃതിസൗഹൃദ കൃഷിയും ജീവിതരീതിയും വേണം; മുല്ലക്കര രത്‌നാകരന്‍
കല്‍പ്പറ്റ: കല്‍പ്പറ്റ പുത്തൂര്‍വയലിലെ എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഹാളില്‍ നടന്ന അഖിലേന്ത്യ സമാധാന സമിതി (ഐപ്സോ) സംസ്ഥാന പഠന ക്യാംപിന് ഉജ്വലസമാപനം. സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം പിയാണ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങളും യുദ്ധങ്ങളും സൃഷ്ടിക്കാനാണ് വന്‍കിട രാഷ്ട്രങ്ങളിലെല്ലാം വേരുള്ള സൈനിക വ്യാവസായിക സ്ഥാപനങ്ങളുടെ ശ്രമമെന്ന് ബിനോയി വിശ്വം കുറ്റപ്പെടുത്തി.
ശാസ്ത്രത്തില്‍ അടിസ്ഥാനമായ ഗവേഷണവും വികസനവും ആയുധ നിര്‍മാണ മേഖലയിലാണ് ഏറ്റവും കുടുതല്‍ വിനിയോഗിക്കുന്നത്. അളവറ്റ സമ്പത്തിന്റെ ദുര്‍വിനിയോഗമാണ് ഈ രംഗത്തു നടക്കുന്നത്. അപ്പുറത്തു ശത്രു നില്‍ക്കുവെന്നു ജനങ്ങളോടു പറഞ്ഞാണ് രാജ്യങ്ങള്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. ഓരോ രാജ്യത്തിനും നേരിട്ടോ അല്ലാതെയോ ചൂണ്ടിക്കാണിക്കാനുള്ള ശത്രുവിനെ സൃഷ്ടിക്കുന്നതിലും ശ്രദ്ധാലുക്കളാണ് ആയുധ നിര്‍മാണ-വ്യാപാര രംഗത്തുള്ളവര്‍.ഇത് രാജ്യങ്ങളുടെ ഡിഫെന്‍സ് ബജറ്റ് ഓരോ വര്‍ഷവും വര്‍ധിക്കാന്‍ കാരണ മാകു കയാണ്.രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അടിസ്ഥാന സൗകര്യ മേഖയിലെ പിന്നോക്കാവസ്ഥ ചെറിയകാര്യവും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതു വലിയ കാര്യവുമാകുകയാണ്.

ലോകത്തെ മുഴുവന്‍ വിശപ്പില്‍നിന്നു മോചിപ്പിക്കുന്നതിനു പര്യാപ്തമായ സമ്പത്താണ് ആയുധ ക്കമ്പോളങ്ങളില്‍ വിനിമയം ചെയ്യപ്പെടുന്നത്. ഈ അവസ്ഥയെ അംഗീകരിക്കാനോ നിഷ്പക്ഷത പുലര്‍ത്താനോ ലോക സാമാധാന പ്രസ്ഥാനത്തിനു കഴിയില്ലെന്നും ബിനോയിവിശ്വം വ്യക്തമാക്കി. പഠനക്യാംപിന്റെ ഭാഗമായി മതം,വിശ്വാസം ജനാധിപത്യം,കേരളത്തിലെ പുനസൃഷ്ടി എന്നീ വിഷയങ്ങളെ കുറിച്ച് മുല്ലക്കര രത്നാകരന്‍ എം എല്‍ എ, ഡോ.സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രകൃതിക്കിണങ്ങിയ കൃഷിരീതിയും,ജീവിതശൈലിയും കൊണ്ടുമാത്രമെ കേരളത്തിന്റെ പുനസൃഷ്ടിക്കാനാകൂ എന്ന് മുല്ലക്കര രത്‌നാകരന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ മാറ്റങ്ങള്‍ക്കിടയാക്കിയ പ്രളയം പ്രകൃതിയിലുള്ള അനാവശ്യ കൈയേറ്റത്തിന്റെ സൃഷ്ടിയാണ്.
നവോത്ഥാന കേരളം, മതേത്വരത്ത കേരളം, പ്രകൃതിപക്ഷ കേരളം, ഇന്ത്യക്കു മാതൃകയാകേണ്ട കേരളം എന്നതാണ് ഐപ്സോ പോലുള്ള സംഘടനകള്‍ മുന്നോട് വയ്ക്കുന്നത്. ഇതിന് പൊതുസമൂഹം മുന്‍കൈയ്യെടുക്കുന്നു. ആര്‍ഭാടവും അഹങ്കാരവും സഹോദരങ്ങളാണെന്നും മലയാളികള്‍ക്ക് ജലസാക്ഷരതയും പ്രകൃതി സാക്ഷരതയും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പണം ഉണ്ടാക്കാന്‍ അറിയാം എന്നാല്‍ അത് ഉപയോഗിക്കാനറിയാത്തവരാണ് മലയളികള്‍ എന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.കാര്‍ഷിക മേഖല,ഐ.ടി.മേഖല,ചെറുകിട മേഖല എന്നിവ ക്രമീകരിക്കപ്പെട്ടാല്‍ നവകേരളം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാമ്പിന്റെ വിവധ സെഷനുകളിലായി ഐപ്സോ സംസ്ഥാന പ്രസിഡന്റ് സി പി നാരായണന്‍,അഡ്വ: വി ബി വിനു,സി ആര്‍ ജോസ് പ്രകാശ്,സി കെ ശശീന്ദ്രന്‍ എം എല്‍ എ സെബാസ്റ്റ്യന്‍ പോള്‍,വിജയന്‍ ചെറുകര,പി ഗഗാറിന്‍,ഡോ:വി ശിവദാസ്,സി എസ് സുജാത,ഇ വേലായുധന്‍,എം എ ഫ്രാന്‍സിസ്,എം മധു,അഡ്വ: ചാത്തുക്കുട്ടി,ഡോ:ഉദയ കല,എം എഫ് ഫ്രന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു












Click it and Unblock the Notifications