ശബരിമല സ്ത്രീപ്രവേശനം: സിപിഎമ്മിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
കല്‍പ്പറ്റ: ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സി പി എമ്മിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും. ന്യൂനപക്ഷ വോട്ടുകളും, സാമൂദായിക വോട്ടുകളും ലക്ഷ്യം വെച്ചാണ് സി പി എമ്മും ബി ജെ പിയും ശബരിമല വിഷയത്തില്‍ മുന്നോട്ടുപോകുന്നത്. ധനമന്ത്രി തോമസ് ഐസക് മുഖ്യമന്ത്രിയുടെ ജാതി ചൂണ്ടിക്കാട്ടി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. കേരളത്തെ സാമൂദായികവത്ക്കരിക്കാനുള്ള സി പി എമ്മിന്റെ നീക്കത്തിന്റെ ഭാഗമാണിത്. ഇത് തീകൊള്ളികൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
വയനാട് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസ് എല്ലാക്കാലത്തും നിന്നത് വിശ്വാസികള്‍ക്കൊപ്പമാണ്. ക്ഷേത്രത്തില്‍ പോകുന്നവര്‍ അവിടുത്തെ പ്രതിഷ്ഠയും ആചാരങ്ങളും വിശ്വസിക്കുന്നവരാണ്. ഇത്തരത്തില്‍ വിശ്വാസികളോടൊപ്പം നില്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം വളരെ സെന്‍സിറ്റീവാണ്.

എല്‍ ഡി എഫ് സര്‍ക്കാര്‍ എല്ലാവരെയും ഒരുമിച്ച് ചേര്‍ത്ത് സമവായമുണ്ടാക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ പ്രശ്‌നം വഷളായതോടെ അതിനുള്ള സകല സാധ്യതകളും ഇപ്പോള്‍ അടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സുന്നിപള്ളിയില്‍ സ്ത്രീകളെ കയറ്റുന്ന വിഷയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ അഭിപ്രായപ്രകടനം നടത്തേണ്ട ആവശ്യമില്ലെന്നും അതും വിശ്വാസികളുടെ വിഷയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായും സമാനചിന്താഗതികളുമായാണ് മുന്നോട്ടുപോകുന്നത്.
ഇരുവരും തമ്മില്‍ അവിശുദ്ധമായ ബന്ധമുണ്ട്. മോദി റാഫേല്‍ ഇടപാടില്‍ 41000 കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. ഡസോള്‍ട്ട് കമ്പനി പറയുന്നത് പ്രകാരം മോദി പറഞ്ഞിട്ടാണ് കരാര്‍ റിലയന്‍സിന് നല്‍കിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുന്നതിനായി ഇപ്പോള്‍ സുപ്രീംകോടതി നോട്ടീസ് കേന്ദ്രത്തിന് അയച്ചിരിക്കുകയാണ്.
3322 കോടി രൂപ വാര്‍ഷികലാഭമുണ്ടാക്കിയ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച് എ എല്‍) എന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുള്ളപ്പോഴാണ് കരാര്‍ റിലയന്‍സിന് മറിച്ചുകൊടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് സ്ഥാപിച്ച എച്ച് എ എല്‍ കമ്പനിയെ ഇഞ്ചിഞ്ചാതി ഇല്ലാതാക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്. കേരളത്തിലേക്ക് വരികയാണെങ്കില്‍ ബ്രൂവറി ഡിസ്റ്റലറി സംബന്ധിച്ച കേസില്‍ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഒരുപോലെ പ്രതിക്കൂട്ടിലായി നില്‍ക്കുകയാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് അതിശക്തമായ പ്രക്ഷോഭത്തിന് ഇനിയും നേതൃത്വം നല്‍കും. ബ്രൂവറി മഞ്ഞുമലയുടെ ഒരു കഷ്ണം മാത്രമാണെന്നും തുടര്‍ പ്രക്ഷോഭങ്ങളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications