വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എ കെ ജി സെന്ററിന്റെ ഫ്രാഞ്ചൈസിയായി ദേവസ്വംബോര്‍ഡ് അധപതിച്ചു: ഇത്തവണ മത്സരിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: എകെജി സെന്ററിന്റെ ഫ്രൈഞ്ചൈസിയായി ദേവസ്വംബോര്‍ഡ് അധപതിച്ചുവെന്ന് കെ പി പി പി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനമാഹായാത്രയുമായെത്തിയ അദ്ദേഹം ഇന്ന് രാവിലെ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹിന്ദുവിശ്വാസികളുടെ മനസില്‍ മുറിവും പ്രതിഷേധവുമുണ്ടാക്കി. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

എന്നാല്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച സമീപനം വിശ്വാസികള്‍ക്കെതിരാണ്. ദേവസ്വം ബോര്‍ഡ് അഭിപ്രായം മാറ്റിമാറ്റി പറയുകയാണ്. സി പി എമ്മിന്റെ സമ്മര്‍ദ്ദമാണോ ഇതിന് പിന്നിലെന്ന് പറയാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണം. ജനരോക്ഷത്തെ ലിംഗസമത്വം കൊണ്ട് നേരിട്ടാല്‍ പിണറായി വിജയന്റെ കൈമുറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശബരിമല വിഷയം സര്‍ക്കാര്‍ ഒരു കവചമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നവംബര്‍ മാസം മുതല്‍ മാധ്യമവിലക്ക് തുടരുകയാണ്.

mullappally-

സെക്രട്ടറിയേറ്റിലും മറ്റും മാധ്യമങ്ങള്‍ക്ക് മന്ത്രിമാരുടെയടക്കം അഭിപ്രായം തേടണമെങ്കില്‍ പി ആര്‍ ഡി മുഖേന മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് പറയുന്നത്. അനുനിമിഷം വാര്‍ത്തകളുണ്ടാകുന്ന സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ല. ഇത് ആവിഷ്‌ക്കാര നിരോധനത്തിന്റെ ഭാഗമാണ്. ഇതിനെ ഒരു കള്‍ച്ചറല്‍ ഫാസിസമായി മാത്രമെ കാണാന്‍ സാധിക്കൂ. റെയില്‍വെസ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ മീഡിയാ കോര്‍ണര്‍ തുറക്കുമെന്നാണ് പറയുന്നത്. ഇതും മാധ്യമസ്വാതന്ത്രത്തിനെതിരാണ്. ജനാധിപത്യത്തിന്റെ വായ മൂടിക്കെട്ടാനുള്ള നടപടിയുടെ ഭാഗമാണിത്.

നവംബറിലെ സര്‍ക്കുലര്‍ ഇപ്പോള്‍ പുതിയ രൂപത്തില്‍ വന്നിരിക്കുകയാണ്. ഈ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കാണ്‍ഗ്രസും യു ഡി എഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ വിജയിക്കാവുന്ന മണ്ഡലമാണ് വടകര. ആര് മത്സരിച്ചാലും പകുതി സാന്നിധ്യമായി താനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Wayanad
English summary
mullappally ramachandran devaswom board in sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X