വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി, സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കവെ കല്‍പ്പറ്റ മണ്ഡലം പ്രധാന ചര്‍ച്ചയാകുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇവിടെ മല്‍സരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. യുഡിഎഫിന്റെ ഉറച്ച സീറ്റാണ് കല്‍പ്പറ്റ. മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിച്ചാല്‍ വിജയം ഉറപ്പാണ്. അതേസമയം, കല്‍പ്പറ്റയില്‍ മുസ്ലിം ലീഗ് അവകാശവാദം ഉന്നയിച്ച വാര്‍ത്തകളും വന്നിരുന്നു. മുല്ലപ്പള്ളി കൊയിലാണ്ടിയിലോ വടകരയിലോ മല്‍സരിക്കുമെന്ന സൂചനകളും വന്നിട്ടുണ്ട്. ഈ വേളയിലാണ് മുല്ലപ്പള്ളി വീണ്ടും കല്‍പ്പറ്റയെ കുറിച്ച് പറയുന്നത്. അദ്ദേഹം വ്യക്തമായ ചില സൂചനകള്‍ നല്‍കുന്നു. വിവരങ്ങള്‍ ഇങ്ങനെ...

കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി ഉറപ്പ്

കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി ഉറപ്പ്

നിമയസഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ കല്‍പ്പറ്റ മണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അത് താനാണോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോഴിക്കോട് ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ മുല്ലപ്പള്ളിയുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

ഇത്തവണ മല്‍സരിക്കുമോ

ഇത്തവണ മല്‍സരിക്കുമോ

പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മല്‍സരിക്കും. ഏത് സീറ്റിലാണ് എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഹൈക്കമാന്റ് ആവശ്യപ്പെട്ട കാലത്തെല്ലാം താന്‍ അനുസരിച്ചിട്ടേയുള്ളൂ. മുമ്പ് വടകരയില്‍ മല്‍സരിക്കാന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടപ്പോഴുള്ള കാര്യങ്ങളും മുല്ലപ്പള്ളി വിശദീകരിച്ചു. കല്‍പ്പറ്റ മണ്ഡലത്തില്‍ താന്‍ മല്‍സരിക്കുമെന്ന് മുല്ലപ്പള്ളി കൃത്യമായി പറഞ്ഞില്ല.

കല്‍പ്പറ്റയിലെ വിവാദങ്ങള്‍

കല്‍പ്പറ്റയിലെ വിവാദങ്ങള്‍

കല്‍പ്പറ്റ മണ്ഡലത്തില്‍ മുല്ലപ്പള്ളി മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇതിന് ശേഷമാണ് മുസ്ലിം ലീഗിന്റെ പ്രാദേശിക നേതൃത്വം മണ്ഡലം വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞത്. ഈ വിവാദം മുസ്ലിം ലീഗ് നേതാക്കള്‍ ഇടപെട്ട് അവസാനിപ്പിച്ചു. അധികം വൈകാതെയാണ് മുല്ലപ്പള്ളി കൈപ്പത്തി ചിഹ്നത്തില്‍ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് പറയുന്നത്. കോണ്‍ഗ്രസും മുസ്ലിം ലീഗും ഈ മണ്ഡലത്തില്‍ നേരത്തെ മല്‍സരിച്ചിട്ടുണ്ട്.

മുല്ലപ്പള്ളി അന്നും ഇന്നും പറഞ്ഞത്

മുല്ലപ്പള്ളി അന്നും ഇന്നും പറഞ്ഞത്

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മുല്ലപ്പള്ളി മല്‍സര രംഗത്തേക്ക് വരുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്ന് പറയുന്നു. കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ചകളുടെ പ്രതിഫലനമാണിതെല്ലാം എന്ന് നിരീക്ഷിക്കപ്പെടുന്നു.

വടകരയില്‍ സാധ്യത

വടകരയില്‍ സാധ്യത

അതേസമയം, മുല്ലപ്പള്ളി രാചമന്ദ്രന്‍ വടകര നിയമസഭാ സീറ്റില്‍ മല്‍സരിക്കുമെന്ന് വാര്‍ത്തകളുണ്ട്. ലോക്‌സഭയിലേക്ക് അദ്ദേഹം വടകര മണ്ഡലത്തില്‍ നിന്ന് നേരത്തെ മികച്ച വിജയം നേടിയതാണ്. സ്വന്തം പ്രദേശമായ വടകരയില്‍ മുല്ലപ്പള്ളിക്ക് ഉറച്ച വോട്ടുകളുണ്ടെന്നും കരുതുന്നു. എന്നാല്‍ ആര്‍എംപിയുമയുള്ള സഖ്യ ചര്‍ച്ച ഇതുവരെ എവിടെയും എത്തിയിട്ടില്ല.

ആര്‍എംപിക്ക് കൊടുക്കുമോ

ആര്‍എംപിക്ക് കൊടുക്കുമോ

വടകര സീറ്റിനെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കളോ യുഡിഎഫിലെ മറ്റു ഘടക കക്ഷികളോ തന്നോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. സീറ്റ് പിടിച്ചെടുക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, വടകര മണ്ഡലത്തില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി കെകെ രമ എത്തുമെന്ന് കേള്‍ക്കുന്നു. കോണ്‍ഗ്രസും ആര്‍എംപിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ ഇടതുപക്ഷത്തിന് എളുപ്പവഴി ഒരുങ്ങും.

 യുഡിഎഫ് 100 സീറ്റ് നേടും

യുഡിഎഫ് 100 സീറ്റ് നേടും

ഇത്തവണ കൂടുതല്‍ സീറ്റ് യുഡിഎഫ് നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് 100 സീറ്റിലധികം നേടുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഉമ്മന്‍ ചാണ്ടി യുഡിഎഫിന്റെ പ്രചാരണ ചുമതല ഏറ്റെടുത്തതോടെ രാഷ്ട്രീയ ട്രെന്‍ഡില്‍ മാറ്റം പ്രകടമാണ്. വിവാദങ്ങള്‍ ഒഴിവാക്കി ഐക്യത്തോടെ നീങ്ങാനാണ് ഹൈക്കമാന്റ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Wayanad
English summary
Mullappalli Ramachandran says Congress candidates will contest in Kalpetta Constituency in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X