വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്‍പ്പറ്റയില്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നു; നിര്‍മ്മാണചിലവ് 36.87 കോടി, പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ കായികപ്രേമികളുടെ ചിരകാലാഭിലാഷമായ മള്‍ട്ടിപ്പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം കല്‍പ്പറ്റയില്‍ ശനിയാഴ്ച രാവിലെ 11 മണിക്ക് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കുന്നു. കിഫ്ബി മുഖേന കായിക യുവജനകാര്യ വകുപ്പാണ് കല്‍പ്പറ്റ നഗരസഭയുടെ കൈവശമുള്ള അഞ്ച് ഏക്കര്‍ഭൂമിയില്‍ 36.87 ലക്ഷം രൂപ ചിലവിട്ട് പദ്ധതി നടപ്പിലാക്കുന്നത്.

<strong>'സിംഹം' വിംഗ് കമാൻഡർ അഭിനന്ദന് സ്വന്തം നാട്ടിലേക്ക് സ്വാഗതം, നിങ്ങളാണ് ഇന്ത്യയുടെ നായകൻ!</strong>'സിംഹം' വിംഗ് കമാൻഡർ അഭിനന്ദന് സ്വന്തം നാട്ടിലേക്ക് സ്വാഗതം, നിങ്ങളാണ് ഇന്ത്യയുടെ നായകൻ!

ഓങ്കാരനാഥന്‍ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം എന്ന് നാമകരണം ചെയ്തിരിക്കുന്ന സ്റ്റേഡിയം ദേശീയ നിലവാരത്തിലുള്ളതായിരിക്കും. സ്റ്റേഡിയത്തില്‍ മൂന്ന് ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ബാസ്‌ക്കറ്റ്ബോള്‍, വോളീബോള്‍ കോര്‍ട്ടുകള്‍, ടേബിള്‍ ടെന്നിസ്, ജൂഡോ, ത്വായക്വാണ്ടോ, റസ്ലിംഗ് പരിശീലനത്തിനുള്ള സൗകര്യങ്ങളും ഒരുക്കും.

Indore stadium

കൂടാതെ മേപ്പിള്‍ വുഡ് ഫ്ളോറിംഗ്, ഗാലറി, വിഐപി ലോഞ്ച്, ഗസ്റ്റ് റൂം, ഓഫീസ് റൂം, മെഡിക്കല്‍ റൂം, കളിക്കാര്‍ക്കുള്ള മുറികള്‍, കായിക ഉപകരണങ്ങള്‍ വയ്ക്കുന്നതിനുള്ള മുറികള്‍, കഫറ്റേരിയ, ടോയ്ലറ്റ് എന്നിവയ്ക്ക് പുറമേ നീന്തല്‍ക്കുളം, പരിശീലനക്കുളം, ഓഫീസ് ബ്ലോക്ക്, മഴവെള്ള സംഭരണി തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും. കിറ്റ്കോ ലിമിറ്റഡ് ആണ് സ്റ്റേഡിയം കോംപ്ലക്സിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തുന്നത്.

ജില്ലാ സപോര്‍ട്സ് കൗണ്‍സിലും കല്‍പ്പറ്റ നഗരസഭയും തമ്മിലുള്ള എംഒയുവിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. നിര്‍മ്മാണപ്രവൃത്തി ഉദ്ഘാടനച്ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എംപി എം.പി. വീരേന്ദ്രകുമര്‍, എംഎല്‍എമാരായ ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ തുടങ്ങിയവര്‍ സംബന്ധിക്കും.

നിര്‍മ്മാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, വൈസ് ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ വി.എം. റഷീദ്, വി. ഹാരിസ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
Multy purpose stadium work will inagurate EP Jayarajan at Wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X