വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ വയനാട്ടില്‍ 'മുന്‍നോട്ടം' പദ്ധതിക്ക് തുടക്കമായി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ വയനാട്ടില്‍ 'മുന്‍നോട്ടം' പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ ജി.എല്‍. പി.എസ് മംഗലശ്ശേരിമല, ജി.എല്‍.പി.എസ് മക്കിയാട്, ജി.എല്‍.പി.എസ് കരിമ്പില്‍, ജി.എല്‍.പി.എസ് കുറുക്കന്‍മൂല, ജി.എല്‍.പി.എസ് അപ്പാട്, ജി.എല്‍.പി.എസ് കല്ലുപാടി, ജി.എല്‍.പി.എസ് ഇടപ്പെട്ടി, ജി.എല്‍.പി.എസ് ലക്കിടി, ജി.എല്‍.പി.എസ് വെങ്ങപ്പള്ളി, ജി.എല്‍.പി.എസ് മടക്കിമല, ജി.എല്‍.പി.എസ് മെച്ചന, ജി. എല്‍.പി.എസ് പേരാല്‍ എന്നീ 12 സ്‌കൂളുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ വെച്ച് ഹെഡ്മാസ്റ്റര്‍മാര്‍ക്കും, പി.ടി.എ പ്രസിഡന്റുമാര്‍ക്കും ഏകദിന ശില്പശാല നടത്തി. ഡയറ്റ് ഫാക്കല്‍റ്റിസ് ആയ ഡോ. ഭാമിനി, കെ കെ സന്തോഷ് കുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ്‌കുമാര്‍ വി എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. പദ്ധതിയുടെ ഏകോപന ചുമതല പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്ററും, അക്കാദമിക ചുമതല സുല്‍ത്താന്‍ബത്തേരി ഡയറ്റുമാണ് നിര്‍വഹിക്കുക. മതിയായ കുട്ടികളില്ലാത്ത സ്‌കൂളുകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.

educationdepartment-1

കുട്ടികള്‍ കുറവുള്ള വിദ്യാലയങ്ങളെ അടച്ച് പൂട്ടുന്നതിനു പകരം കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള വിപുലമായ പരിപാടികളാണ് പദ്ധതിയിലൂടെ ആസൂത്രണം ചെയ്തിട്ടുള്ളത്. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ജില്ലയിലെ സ്‌കൂളുകളില്‍ നടക്കുന്ന പഠനോത്സവത്തിന്റെ തുടര്‍പ്രവര്‍ത്തനമായി കുട്ടികള്‍ കുറഞ്ഞ മുഴുവന്‍ സ്‌കൂളുകളിലും പ്രവേശനം വര്‍ധിപ്പിക്കുന്നതായി പ്രത്യേക പരിപാടികള്‍ നടപ്പിലാക്കി വരുന്നതിനൊപ്പമാണ് മുന്‍നോട്ടം പദ്ധതി കൂടി നടപ്പിലാക്കുന്നത്. ജി..എച്ച് .എസ് ഓടപ്പള്ളം, ജി.എല്‍.പി.എസ് കാര്യമ്പാടി എന്നീ സ്‌കൂളുകളില്‍ നടത്തി വിജയിപ്പിച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ അധ്യാപകരായ മുഹമ്മദ് ഷെരീഫ് ഇ കെ ജിതിന്‍ എന്നിവര്‍ ശില്‍പ്പശാലയില്‍ അവതരിപ്പിച്ചു. പ്രവേശനോത്സവം വരെ സ്‌കൂളില്‍ നടപ്പിലാക്കേണ്ടുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ഡയറ്റ് പ്രിന്‍സിപ്പല്‍ ലീന ഇ ജെ ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നസീമ, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തോമസ്, സര്‍വ ശിക്ഷ കേരളം പ്രൊജക്റ്റ് ഓഫീസര്‍ ബാബുരാജ് ഇ എന്‍ പ്രോഗ്രാം ഓഫീസര്‍ സാജന്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ സംസാരിച്ചു.

Wayanad
English summary
munnottam project to empower education system
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X