വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുലിന്റെ കോട്ടയില്‍ വിള്ളല്‍, ട്രബിള്‍ ഷൂട്ടര്‍മാരെ ഇറക്കി കോണ്‍ഗ്രസ്, മുരളീധരനും സുധാകരനുമെത്തും

Google Oneindia Malayalam News

വയനാട്: രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ വന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് ട്രബിള്‍ഷൂട്ടര്‍മാരെ ഇറക്കി കോണ്‍ഗ്രസ്. കെപിസിസിയിലും ദേശീയ തലത്തിലും കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്ക് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇതോടെ ചര്‍ച്ചയ്ക്കായി കെ സുധാകരനും കെ മുരളീധരനും വയനാട്ടിലെത്തും. നേരത്തെ തന്നെ വയനാടിന്റെ ചുമതല മുരളീധരന് നല്‍കിയതാണ്. ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ജില്ലയില്‍ വന്‍ തോല്‍വി കോണ്‍ഗ്രസ് നേരിടുമെന്ന് ഉറപ്പാണ്. ജില്ലയില്‍ നിന്നുള്ള എല്ലാ സീറ്റും നേടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

1

എല്ലാ നേതാക്കളുമായും മുരളീധരന്‍ ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്നും എംഎസ് വിശ്വനാഥന്‍ രാജിവെച്ചിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ അദ്ദേഹത്തെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സൂചന. നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവും വിശ്വനാഥന്‍ ഉന്നയിച്ചിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസ് വിട്ടവരെ കുറിച്ച് നേതൃത്വം ചര്‍ച്ച പോലും ചെയ്തില്ലെന്ന് വിശ്വനാഥന്‍ ആരോപിച്ചിരുന്നു. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം പരാജയമാണെന്ന് വരെ അദ്ദേഹം ആരോപിച്ചിരുന്നു. ഐസി ബാലകൃഷ്ണനെതിരെ വന്‍ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.

മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാലും കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇനിയും ഇടപെട്ടില്ലെങ്കില്‍ കാര്യമായ പൊട്ടിത്തെറി ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. വയനാട് ഡിസിസി സെക്രട്ടറി പികെ അനില്‍ കുമാറും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇത് സംസ്ഥാന നേതൃത്വവുമായുള്ള പ്രശ്‌നങ്ങള്‍ കാരണമായിരുന്നു. ഇയാള്‍ എല്‍ജെഡിയില്‍ ചേരാനും തീരുമാനിച്ചിരുന്നു. യുഡിഎഫ് നേതൃത്വത്തിലും വലിയ പ്രശ്‌നങ്ങള്‍ പ്രകടമായിട്ടുണ്ട്. ഇതെല്ലാം മലബാറില്‍ കണ്ണുവെക്കുന്ന കോണ്‍ഗ്രസിന് വലിയ ആശങ്കയാണ്.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

മുരളീധരന്‍ വരുന്നതോടെ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സുധാകരന്‍ കൂടി ഒപ്പമുള്ള സാഹചര്യത്തില്‍ പ്രശ്‌നക്കാരെ അനുനയിപ്പിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം പ്രശ്‌നക്കാര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ സാധിക്കില്ല. നേരത്തെ സിപിഎമ്മിന്റെ പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയംഗം ഇഎം ശങ്കരനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കാനായത് വലിയ പ്രതീക്ഷയാണ് പാര്‍ട്ടിക്ക് നല്‍കുന്നത്. ഐസി ബാലകൃഷ്ണന്‍ മാനന്തവാടിയിലേക്ക് മാറിയാല്‍ ബത്തേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാണെന്ന പ്രതീക്ഷ ശങ്കരനുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. 2011ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലെത്തിയിരുന്നത്.

അനു ഇമ്മാനുവലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

Wayanad
English summary
muraleedharan and sudhakaran will arrive in wayanad to end problems in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X