വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കോൺഗ്രസ് കാലുവാരി തോൽപ്പിച്ചെന്ന്': കുപ്പമുടിയിൽ പാർട്ടിയ്ക്ക് മുസ്ലിം ലീഗിന്റെ അഭിനന്ദന പോസ്റ്റർ

Google Oneindia Malayalam News

അമ്പലവയൽ: തദ്ദേശതിരഞ്ഞെടുപ്പിൽ കാലുവാരി പരാജയപ്പെടുത്തിയ കോൺഗ്രസിന് അഭിനന്ദനം അർപ്പിച്ച് ഫ്ലക്സ് ബോർഡ്. മുസ്ലിം ലീഗും യൂത്ത് ലീഗും ചേർന്നാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. അമ്പലവയൽ പഞ്ചായത്തിലെ കുപ്പമുടി വാർഡിൽ യുഡിഎഫിന് വേണ്ടി മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്ലെല്ലാം യുഡിഎഫ് വിജയിച്ച ഈ വാർഡിൽ ഇത്തവണ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് മുസ്ലിം ലീഗ് കോൺഗ്രസ് നേതാക്കൾക്കെതിരെ തിരിയുകയായിരുന്നു. കോൺഗ്രസിലെ ചില നേതാക്കൾ ചേർന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് മറിച്ചെന്ന ആരോപണമാണ് മുസ്ലിം ലീഗ് ഉന്നയിക്കുന്നത്.

പാലായില്‍ പകരം വീട്ടാന്‍ പിജെ ജോസഫ്; കോണ്‍ഗ്രസിന് മുന്നില്‍ പദ്ധതി, മറ്റുള്ളവര്‍ക്ക് പറയാനുള്ളത്...പാലായില്‍ പകരം വീട്ടാന്‍ പിജെ ജോസഫ്; കോണ്‍ഗ്രസിന് മുന്നില്‍ പദ്ധതി, മറ്റുള്ളവര്‍ക്ക് പറയാനുള്ളത്...

കാലുവാരി കോൺഗ്രസുകാർക്ക് അഭിനനം അറിയിക്കുന്നതായി കാണിച്ചാണ് മുസ്ലിം ലീഗ് പ്രവർത്തകർ ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. വോട്ടുചെയ്ത മറ്റുള്ളവർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും 20 വർഷം യുഡിഎഫ് തുടർച്ചയായി ഭരിച്ചികുന്ന അമ്പലവയൽ പഞ്ചായത്ത് ഇത്തവണ നഷ്ടമായിട്ടുണ്ട്. ഒരു സീറ്റിന്റെ മാത്രം മാത്രം ബലത്തിലാണ് പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിലെത്തിയിട്ടുള്ളത്. കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുന്നതിന് വേണ്ടി വോട്ട് മറിച്ചെന്ന ആരോപണമാണ് പാർട്ടി ഉന്നയിക്കുന്നത്. വയനാട്ടിൽ ബ്ലോക്ക് പഞ്ചായത്ത് സീറ്റടക്കം മുസ്ലിം ലീഗിന് നഷ്ടപ്പെടാൻ ഇത് കാരണമായിരുന്നു.

 leagueflag-1569

തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെതിരെ തന്നെ വിമർശനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് മുസ്ലിംലീഗിൽ നിന്നും കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുയരുന്നത്. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ സ്ഥാനം മുസ്ലിം ലീഗ് നേതാവ് അസൈനുവും രാജിവെക്കുകയും ചെയ്തിരുന്നു. കോൺഗ്രസിന് മുൻതൂക്കമുള്ള പ്രദേശങ്ങളിൽ പോലും ചില നേതാക്കൾ മാത്രം നിശ്ചയിച്ചിട്ടുള്ള സ്ഥാനാർത്ഥികളെ അവതരിപ്പിച്ചതാണ് തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണമെന്നാണ്പരാജയത്തിന് കാരണമായി കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. 20 സീറ്റുകളുള്ള അമ്പലവയൽ പഞ്ചായത്തിൽ സീറ്റുകളിൽ കോൺഗ്രസും 4 സീറ്റുകളിൽ മുസ്ലിം ലീഗുമാണ് മത്സരിച്ചത്. എട്ട് സീറ്റിൽ കോൺഗ്രസും ഒരിടത്ത് മുസ്ലിം ലീഗുമാണ് വിജയിച്ചത്.

സുതാര്യതയാണ് ഈ സര്‍ക്കാരിന്റെ മെയിന്‍; 100 ദിവസങ്ങള്‍ 100 പദ്ധതികള്‍ പരിപാടിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍സുതാര്യതയാണ് ഈ സര്‍ക്കാരിന്റെ മെയിന്‍; 100 ദിവസങ്ങള്‍ 100 പദ്ധതികള്‍ പരിപാടിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍

തൊടുപുഴയിൽ അട്ടിമറി വിജയവുമായി എൽഡിഎഫ്.. യുഡിഎഫ് സ്വതന്ത്രയും വിമതനും ഒപ്പം.. അമ്പരന്ന് യുഡിഎഫ്തൊടുപുഴയിൽ അട്ടിമറി വിജയവുമായി എൽഡിഎഫ്.. യുഡിഎഫ് സ്വതന്ത്രയും വിമതനും ഒപ്പം.. അമ്പരന്ന് യുഡിഎഫ്

ശോഭയെ വീണ്ടും വെട്ടി ബിജെപി... പാലക്കാട് കൗൺസിലർമാരുടെ പിന്തുണയുണ്ടായിട്ടും ശോഭ അനുകൂലിയെ ഒഴിവാക്കി, ഇനി എന്ത്ശോഭയെ വീണ്ടും വെട്ടി ബിജെപി... പാലക്കാട് കൗൺസിലർമാരുടെ പിന്തുണയുണ്ടായിട്ടും ശോഭ അനുകൂലിയെ ഒഴിവാക്കി, ഇനി എന്ത്

Recommended Video

cmsvideo
കോൺഗ്രസിൽ ഇതൊക്കെ നടക്കുമോ എന്റെ പിള്ളേച്ചാ ? | Oneindia Malayalam

Wayanad
English summary
Muslim League and Youth League establishes poster to against Congress after local body poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X