Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ മക്കള്‍ പിഴച്ചാല്‍ സിപിഎമ്മിന്റെ ഓഫീസില്‍ മാത്രം ചോദിച്ചാല്‍ മതി; കെഎം ഷാജി

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതിനതിരെ കല്‍പ്പറ്റയില്‍ നടന്നത് കൂറ്റന്‍ പ്രതിഷേധം. ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തിന് കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നല്‍കി. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം പ്രതിഷേധത്തില്‍ ഭാഗമായി. പിന്നീട് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിച്ച മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി കടുത്ത ഭാഷയിലാണ് സിപിഎമ്മിനെ വിമര്‍ശിച്ചത്.

രാജ്യത്ത് ആര്‍എസ്എസിന്റെ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത് ബിജെപിക്കാരാണെങ്കില്‍ കേരളത്തില്‍ അത് ചെയ്യുന്നത് സിപിഎമ്മുകാരാണെന്ന് അദ്ദേഹം പറഞ്ഞു. 55 മണിക്കൂര്‍ ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തു. ഈ സംഭവത്തില്‍ ആര്‍എസ്എസിന് എതിരായ വികാരം നിലനില്‍ക്കുകയാണ്. ഇത് മറികടക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഛായ തകര്‍ക്കണം. അതാണ് എസ്എഫ്‌ഐയിലൂടെ സിപിഎമ്മിനെ ഉപയോഗിച്ച് ആര്‍എസ്എസ് വയനാട്ടില്‍ നടത്തിയതെന്നും ഷാജി പറഞ്ഞു.

k

വിശ്രമമില്ലാതെ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആണ് നിങ്ങള്‍ തകര്‍ത്തത്. രാജീവ് ഗാന്ധിയുടെ പുലിക്കുട്ടിയായ മകനെയാണോ നിങ്ങള്‍ പേടിപ്പിക്കാന്‍ ശ്രമിക്കുന്നത്. സിപിഎം ചെയ്തു കൊണ്ടിരിക്കുന്നത് അപകടകരമായ കാര്യമാണ്. എസ്എഫ്‌ഐ നടത്തിയ അക്രമത്തെ മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു. എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് നിങ്ങളല്ലേ നടത്താന്‍ പോകുന്നത്. ചന്ദ്രശേഖരന്റെയും ശുഐബിന്റെയും ഷുക്കൂറിന്റെയും കൊലപാതകികള്‍ക്ക് വേണ്ടി നിങ്ങള്‍ കേസ് നടത്തിയത് ഞങ്ങളുടെ നികുതിപ്പണം കൊണ്ടല്ലേ എന്നും കെഎം ഷാജി ചോദിച്ചു.

സ്മൃതി ഇറാനി മാസങ്ങള്‍ക്ക് മുമ്പ് വയനാട്ടില്‍ വന്നപ്പോള്‍ എസ്എഫ്‌ഐ എന്തുകൊണ്ട് പ്രതിഷേധിച്ചില്ല. നിങ്ങള്‍ ഉയര്‍ത്തുന്ന ചുവന്ന പതാക മുകളിലെത്തുമ്പോള്‍ കാവി നിറമായി മാറുകയാണ്. നിങ്ങളുടെ മുകളിലുള്ളവര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ 55 മണിക്കൂര്‍ ചോദ്യം ചെയ്ത ഇഡി എന്തുകൊണ്ട് പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല. കേസുകള്‍ നിരവധിയില്ലേ എന്നും ഷാജി ചോദിക്കുന്നു. ജനം ഇളകിയാല്‍ കാലാവധി തികയ്ക്കാന്‍ പറ്റാതെ സര്‍ക്കാരിന് ഇറങ്ങിപ്പോകേണ്ടി വരും. അങ്ങനെ മുമ്പ് സംഭവിച്ചിട്ടുണ്ട്. ക്ഷമയ്ക്ക് പരിധിയുണ്ട്. നിങ്ങളുടെ വേരറുത്ത ജില്ലയാണ് വയനാട്. നേരത്തെ യുഡിഎഫിനെ കാലുകുത്താന്‍ സമ്മതിക്കാതിരുന്ന പഞ്ചായത്തുകള്‍ ഇന്ന് യുഡിഎഫ് ആണ് ഇവിടെ ഭരിക്കുന്നത്.

കണ്ണൂരില്‍ നിന്ന് ഗുണ്ടകളെ കൊണ്ടുവന്ന് എസ്എഫ്‌ഐക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. അതില്‍ പെണ്‍കുട്ടികളുമുണ്ട്. രക്ഷിതാക്കളോട് സ്‌നേഹത്തോടെ പറയുന്നു. മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെ എല്ലാ തോന്നിവാസങ്ങളും ഈ കൂട്ടത്തില്‍ പോകുന്നവര്‍ക്കുണ്ട്. നാളെ നിങ്ങളുടെ മക്കള്‍ പിഴച്ചുപോയാല്‍ സിപിഎമ്മിന്റെ ഓഫീസില്‍ പോയി ചോദിച്ചാല്‍ മതി. അവരാണ് മക്കളെ പിഴപ്പിക്കുന്ന്ത്. വയനാട്ടിലെ രാഷ്ട്രീയത്തിന് ഒരു നന്മയുണ്ട്. അത് നശിപ്പിച്ചാല്‍ സിപിഎമ്മിന് മാത്രമാകും നഷ്ടം. രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് സംരക്ഷണം കൊടുക്കാന്‍ പോലീസിന് സാധിക്കില്ലെങ്കില്‍ കാക്കി അഴിച്ചുവെച്ച് വീട്ടില്‍ പോയിരിക്കണം. ഗുണ്ടകളെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് അറിയാമെന്നും കെഎം ഷാജി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+