മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 93 ആദിവാസി കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികളായി
കല്‍പ്പറ്റ: ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടന്ന മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള 93 കൈവശരേഖകള്‍ മന്ത്രി ഇ ചന്ദ്രശേഖരന് വിതരണം ചെയ്തു. ഓര്‍ക്കാനിഷ്ടമില്ലാത്ത മുത്തങ്ങ സമരത്തിന്റെ ഭീതി ഇന്നും അവരിലുണ്ട്. ദുരിതവും, ഒളിവുജീവിതവും കഴിഞ്ഞപ്പോള്‍ തലചായ്ക്കാനിടമില്ലായിരുന്നു. ഇന്ന് ഒരേക്കര്‍ ഭൂമിയുടെ കൈവശ രേഖ കൈകളിലെത്തുമ്പോഴുമ്പോഴും അവരില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ തവണ പട്ടയം കിട്ടിയവര്‍ക്ക് ലഭിച്ച ഭൂമി വാസയോഗ്യമല്ലാത്ത വിഷയമാണ് അതിലൊന്ന്. എന്നാല്‍ ഇനിയാ വിഷയമുണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ നല്കുന്ന ഉറപ്പ്. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പതിനാറ് വര്‍ഷത്തിലേക്കടുക്കുമ്പോഴും സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും വാസയോഗ്യമായ ഭൂമി ഇതുവരെ ലഭ്യമായിട്ടില്ലെന്ന വസ്തുത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ പട്ടയം നല്‍കിയത് 143 പേര്‍ക്കായിരുന്നു. എന്നാല്‍ ഇതില്‍ പലര്‍ക്കും നിശ്ചയിച്ച ഭൂമി ലഭ്യമായിട്ടില്ലെന്ന പരാതിയുണ്ട്. ചിലര്‍ക്ക് കിട്ടിയതാവട്ടെ വാസയോഗ്യമല്ലാത്ത സ്ഥലവും. ഇത്തവണ പട്ടയം നല്കിയ 93 പേര്‍ക്ക് വെളളരിമല,ചുണ്ടേല്‍,മൂപ്പൈനാട്,വാളാട്, തൊണ്ടര്‍നാട്, കാഞ്ഞിരങ്ങാട് എന്നിവടങ്ങളിലാണ് ഒരു ഏക്കര്‍ ഭൂമി വീതം ഇവര്‍ക്കായി നല്‍കുന്നത്.

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 283 പേര്‍ക്കാണ് കൈവശരേഖ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ 236 പേര്‍ക്ക് കൈവശരേഖയായി. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ 2003 ഫെബ്രുവരി 19ന് നടന്ന മുത്തങ്ങ സമരത്തില്‍ പൊലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. വിനോദ് എന്ന പൊലീസ് കോണ്‍സ്റ്റബിളും, ആദിവാസിയായ ജോഗിയും. സമരത്തെ തുടര്‍ന്നുണ്ടായ കേസുകളുടെ കാര്യമാണെങ്കില്‍ അതിലും വിചിത്രമാണ്. കഴിഞ്ഞ 15 വര്‍ഷമായി കേസില്‍പ്പെട്ട ആദിവാസികള്‍ കോടതി കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. പൊലീസ് കോണ്‍സ്റ്റബിള്‍ വിനോദ് കൊല്ലപ്പെട്ട കേസില്‍ വിചാരണ പോലും ഇതുവരെ നടന്നില്ല.
ഇല്ലാത്ത കുറ്റം ചുമത്തപ്പെട്ടതായുള്ള ആരോപണങ്ങളും നിലനില്‍ക്കുകയാണ്. അന്ന് സമരത്തിന് നേതൃത്വം നല്കിയ ആദിവാസി ഗോത്രസഭാ നേതാക്കളായ സി കെ ജാനുവും, എം ഗീതാനന്ദനും ഇപ്പോള്‍ രണ്ട് വഴിക്കാണ്. ബി ജെ പി പാളയത്തിലെത്തിയ ജാനു ഇപ്പോള്‍ എല്‍ ഡി എഫിനൊപ്പമാണ്. ഗീതാനന്ദന് ഗോത്രമഹാസഭയില്‍ തന്നെ ഉറച്ച് നിന്ന് ആദിവാസി വിഷയങ്ങളില്‍ ഇടപ്പെട്ട് കൊണ്ടിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ബാനറില്‍ മത്സരിച്ച ജാനു മുത്തങ്ങ സമരം നടന്ന ബത്തേരി നിയോജകമണ്ഡലത്തില്‍ നിന്നും തോല്‍വിയേറ്റുവാങ്ങി. ഇത്തരം സാഹചര്യങ്ങള്‍ നിലനില്ക്കുമ്പോള് കൂടിയാണ് മുത്തങ്ങയില്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള പട്ടയം വിതരണം ചെയ്തതെന്നതും ശ്രദ്ധേയമാണ്.
കൈവശാവകാശരേഖയുമായി മുത്തങ്ങ സമരം നടത്തിയ ആദിവാസികള്‍
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications