വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുട്ടില്‍ പഞ്ചായത്തില്‍ മറ്റൊരു വികസനപദ്ധതി കൂടി യാഥാര്‍ത്ഥ്യത്തിലേക്ക്; കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ജൂലൈ രണ്ടിന്

  • By Desk
Google Oneindia Malayalam News

മുട്ടില്‍: വ്യത്യസ്തയാര്‍ന്ന പദ്ധതികള്‍ കൊണ്ട് വയനാട്ടിലെ ഏറ്റവും ശ്രദ്ധേയമായ മുട്ടില്‍ ഗ്രാമപ്പഞ്ചായത്തിന്റെ മറ്റൊരു വികസന പദ്ധതി കൂടി യാഥാര്‍ത്ഥ്യമാവുന്നു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം നാളെ ച്ചയ്ക്ക് രണ്ടിന് വ്യവസായ-യുവജനക്ഷേമ മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും. പുതിയതായി പണികഴിപ്പിച്ച ബസ്‌സ്റ്റാന്റില്‍ പഞ്ചായത്ത് കെട്ടിടസമുച്ചയത്തിന്റെ രണ്ടാം നിലയിലാണ് കമ്മ്യൂണിറ്റി ഹാള്‍ സജ്ജമാക്കിയിട്ടുള്ളത്.

ഉദ്ഘാടനച്ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എല്‍എസ്ജിഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്‍ രശ്മി റിപോര്‍ട്ട് അവതരിപ്പിക്കും. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് എ എം നജീം സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആക്റ്റിങ് പ്രസിഡന്റ് കെ കെ ഹനീഫ, മുട്ടില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജാ സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മിനി, മുട്ടില്‍ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അമ്മാത്ത് വളപ്പില്‍ കൃഷ്ണകുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഹസീന, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ബി ഫൈസല്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി സി അയ്യപ്പന്‍, എം ഒ ദേവസ്യ, ബിന്ദു പ്രതാപന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബബിത രാജീവന്‍, പി ഭരതന്‍, ആയിഷാബി, ചന്ദ്രിക കൃഷ്ണന്‍, എ എന്‍ ഷൈലജ, എ പി അഹമ്മദ്, എം സി ബാലകൃഷ്ണന്‍ സി കെ ബാലകൃഷ്ണന്‍, ബീന മാത്യു, സീമ ജയരാജന്‍, എം മോഹനന്‍, നദീറ മുജീബ്, വി സുന്ദര്‍രാജ്, കെ സുഭദ്ര, എം ഡി ദേവസ്യ, ലീന സി നായര്‍ പങ്കെടുക്കും.

news

2015-16 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകബാങ്ക് സഹായത്തോടെ 50,06,650 രൂപയാണ് ഹാളിനായി വകയിരുത്തിയത്. പ്രവൃത്തി 2015-ല്‍ തന്നെ ടെന്‍ഡര്‍ ചെയ്തു. 2017-18 വര്‍ഷത്തെ പദ്ധിതിയില്‍ ഉള്‍പ്പെടുത്തി ഫര്‍ണിഷിങ്, വൈദ്യുതീകരണം, പെയിന്റിങ് എന്നിവ പൂര്‍ത്തിയാക്കി. ഈയിനത്തില്‍ തനതു ഫണ്ടില്‍ നിന്ന് പഞ്ചായത്ത് 19 ലക്ഷം രൂപയാണ് വകയിരുത്തിയത്. 500 ആളുകള്‍ക്കുള്ള ഇരിപ്പിടവും സ്റ്റേജും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശൗചാലയ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Wayanad
English summary
Muttil gramapanchayath townhall inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X