വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നമ്മുടെ വയനാടിന്റെ സ്വന്തം കലണ്ടറുമായി രാഹുല്‍ ഗാന്ധി; കലണ്ടര്‍ വിതരണം ആരംഭിച്ചു

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാടിന്റെ സ്വന്തം രാഹുല്‍ ഗാന്ധി എംപി 'നമ്മുടെ സ്വന്തം വയനാടിനെ' രാജ്യത്തിന്റെ പല ഭാഗങ്ങളിലും എത്തിക്കാന്‍ തുടങ്ങിവെച്ച പദ്ധതികള്‍ രാജ്യന്തര ശ്രദ്ധ നേടിയിട്ടുണ്ട്‌. അപൂര്‍വയിനം വിത്തുകളുടെ കാവല്‍ക്കാരനായ രമേട്ടനെ പരിചയപ്പെടുത്തി രാഹുല്‍ ഗാന്ധി ഔദ്യോഗിക പേജില്‍ പങ്കുവെച്ച വീഡിയോ വിലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനോടൊപ്പം വയനാടിന്റെ ഉള്ളറകളിലെ സ്‌നേഹവും കരുത്തുമുള്ള ഒട്ടേറെ പേരെ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിന്‌ പരിചയപ്പെടുത്തി.

നമ്മുടെ വയനാട്‌ ആശയത്തിന്റെ ചുവട്‌ പിടിച്ച്‌ 2021ല്‍ അദ്ദേഹം ഏറെ വ്യത്യസ്ഥമായ ഒരു കലണ്ടറാണ്‌ അവതരിപ്പിക്കുന്നത്‌. ദിവസവും തിയതിയും നേതാവിന്റെ പല പോസിലുമുള്ള ചിത്രങ്ങളും നിറയുന്ന പാര്‍ട്ടി കലണ്ടറല്ല ഇത്‌. മറിച്ച്‌ കേരളത്തിന്റെ തന്നെ വലിയ ശ്രദ്ധ കിട്ടാതെ കിടക്കുന്ന വയനാടിന്റെ ഉള്‍ഗ്രാമങ്ങളുടെ ഭംഗിയും അവിടുത്തെ തിരഞ്ഞെടുത്ത 12 മനുഷ്യരുമാണ്‌ കലണ്ടറില്‍ നിറയുന്നത്‌. മണ്ഡലത്തിലെ ജനങ്ങള്‍ക്കായുള്ള സമ്മാനം കൂടിയാണ്‌ രാഹുലിന്റെ ഈ കലണ്ടര്‍.

rahul gandhi

ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള 12 മാസങ്ങളിലും നിറയുന്നത്‌ 12 മനുഷ്യരും പന്ത്രണ്ട്‌ സ്ഥലങങ്ങളുമാണ്‌. പ്രകൃതി അനുഗ്രഹിച്ച ഈ സ്ഥലത്ത്‌ സഞ്ചാര ഭൂപടത്തിലേക്ക്‌ വരച്ചിടുക എന്ന ആശയമാണ്‌ രാഹുല്‍ മുന്നോട്ട്‌ വെക്കുന്നത്‌. രാഹുലിന്റെ നിര്‌ഡദേശപ്രകാരം വയനാട്ടിലെ പ്രവര്‍ത്തകരാണ്‌ വ്യക്തികളുടെയും സ്ഥലങ്ങളുടേയും പട്ടിക തയാറാക്കി അദ്ദേഹത്തിന്‌ നല്‍കിയത്‌. അതില്‍ നിന്നും തിരഞ്ഞെടുത്ത 12 മനുഷ്യരും ഒരോ മാസത്തിലും നിറയുന്നു.

വെള്ളമുണ്ടയിലെ ഗോത്ര വിഭാഗത്തില്‍ ജനിച്ച കുംഭാമയാണ്‌ രാഹുലിന്റെ കലണ്ടറിലെ ജനുവരിമാസത്തിലെ വ്യക്തി. മൂന്നാം വയസില്‍ അരക്ക്‌ താഴെ തളര്‍ന്നു പോയ കുംഭാമ ജൈവ കര്‍ഷകര്‍ക്കിടയില്‍ പോരാളി കൂടിയാണ്‌. ജനുവരി മാസത്തിലെ മുഖ ചിത്രം പെരുവയലിലെ നെല്‍വയലാണ്‌. കലണ്ടര്‍ അവസാനിക്കുന്ന ഡിസംബര്‍ മാസത്തിലെ വ്യക്തി കല്‍പ്പറ്റ സ്വദേശിയും കവിയത്രിയുമായ നിഷ പിഎസ്‌ ആണ്‌. 2013ല്‍ ട്യൂമര്‍ ബാധിച്ച നിഷയുടെ കാഴ്‌ച്ച നഷ്ടമായി. എന്നിട്ടും ഏഴ്‌ കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കി.

ഇങ്ങനെ വയനാട്ടിലെ വ്യസ്‌തരായ 12 വ്യക്തികളും 12 സ്ഥലങ്ങളുമാണ്‌ രാഹുലിന്റെ നമ്മുടെ വയനാട്‌ കലണ്ടറില്‍ നിറയുന്നു. ഇംഗ്ലീഷിലും മലയാളത്തിലും പ്രിന്റ്‌ ചെയ്യുന്ന കലണ്ടാര്‍ വയനാട്‌ മണ്ടലത്തില്‍ വിതരണം ചെയ്‌തു തുടങ്ങി. കൊവിഡ്‌ സമയത്തെ സ്വന്തം മണ്ഡലങ്ങളില്‍ ഏറ്രഴും മികച്ച പ്രവര്‍ത്തനം നടത്തിയ രാജ്യത്തെ എംപിമാരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്ത്‌ വന്നിരുന്നു.

Wayanad
English summary
'nammude swantaham wayanad'; rahul gandhi introduced new calendar for wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X