വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ജില്ലാ ആസൂത്രണസമിതി യോഗം ചേര്‍ന്നു; പദ്ധതി നിര്‍വഹണത്തിന് മുന്‍തൂക്കം നല്‍കണമെന്ന് കെ ബി നസീമ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പദ്ധതി അംഗീകാരത്തിന് അപ്പുറം പദ്ധതി നിര്‍വഹണത്തിനു കൂടി മുന്‍തൂക്കം നല്‍കണമെന്നും സംസ്ഥാന തലത്തില്‍ വയനാടിന് ഒന്നാം സ്ഥാനം ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളുണ്ടാവണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ. ജില്ലാ ആസൂത്രണഭവനിലെ ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ നസീമ.

മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കുള്ളില്‍ നിന്നും പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ കഴിയണമെന്നും നസീമ കൂട്ടിച്ചേര്‍ത്തു. കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ഭേദഗതി പദ്ധതികളില്‍ അതിനെ നേരിടുന്നതിനുള്ള പദ്ധതികളുടെ നിര്‍വഹണത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും മറ്റു പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ജില്ലാകലക്ടര്‍ എ.ആര്‍ അജയ്കുമാര്‍ നിര്‍ദേശം നല്‍കി. ജനപ്രതിനിധികള്‍ക്ക് ഉദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2018-19 ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.

news

എസ്റ്റിമേറ്റില്‍ നിശ്ചയിച്ച തുക തികയാത്തതിനെ തുടര്‍ന്നും മറ്റു സാങ്കേതിക തടസങ്ങള്‍ കാരണവും വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍നിശ്ചയിച്ച പദ്ധതികള്‍ ഭേദഗതി ചെയ്തിരുന്നു. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ഏഴു പദ്ധതികളാണ് ഭേദഗതി ചെയ്തത്. നാലെണ്ണം പുതുതായി ഉള്‍പ്പെടുത്തി. 2.82 കോടി രൂപയാണ് ആകെ പ്രതീക്ഷിക്കുന്ന ചിലവ്. ബത്തേരി മുനിസിപ്പാലിറ്റി ഏഴ് പദ്ധതികളാണ് ഒഴിവാക്കിയത്. 25 എണ്ണം ഭേദഗതി ചെയ്ത് 15 പദ്ധതികള്‍ പുതുതായി ഉള്‍പ്പെടുത്തി.6.38 കോടി രൂപയാണ് ആകെ പ്രതീക്ഷിക്കുന്ന തുക. പനമരം ബ്ലോക്ക് പഞ്ചായത്ത് ഒന്‍പത് പദ്ധതികള്‍ ഒഴിവാക്കുകയും മൂന്ന് പദ്ധതികള്‍ ഭേദഗതി ചെയ്യുകയും ചെയ്തു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് നാല് പദ്ധതികള്‍ ഒഴിവാക്കുകയും പുതിയ നാല് പദ്ധതികള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാര്യക്ഷമമായി പദ്ധതി നിര്‍വഹണം നടത്തി മാര്‍ച്ചിനു മുമ്പ് ഫണ്ട് വിനിയോഗം പൂര്‍ത്തികരിക്കാനാണ് ജില്ലാപഞ്ചായത്തിന്റെ ലക്ഷ്യം.

ബ്ലോക്ക് പഞ്ചായത്തുകളെ കൂടാതെ അമ്പലവയല്‍, കോട്ടത്തറ, മൂപ്പൈനാട്, നെന്മേനി, പടിഞ്ഞാറത്തറ, പനമരം, പൊഴുതന, തവിഞ്ഞാല്‍, നൂല്‍പ്പുഴ, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, തിരുനെല്ലി തുടങ്ങിയ ഗ്രാമപഞ്ചായത്തുകള്‍ സമര്‍പ്പിച്ച ഭേദഗതി പദ്ധതികള്‍ക്കും ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി, പ്ലാനിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ് സുഭദ്രാ നായര്‍, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്ലാനിംഗ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

Wayanad
English summary
Naseema district planning meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X