വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെബി നസീമ അധികാരമേറ്റു; സുതാര്യമായ ഭരണം നടത്തുമെന്ന് പ്രസിഡന്റ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: യുഡിഎഫിലെ ധാരണപ്രകാരം രാജിവെച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിയുടെ ഒഴിവിലേക്ക് മുസ്ലീംലീഗിലെ കെ ബി നസീമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എ ഡി എം കെ.എം രാജു പുതിയ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്്രടീയ ധാരണയനുസരിച്ചാണ് പടിഞ്ഞാറത്തറ ഡിവിഷന്‍ കൗണ്‍സിലറായ കെ.ബി.നസീമ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. നസീമ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയാണ്.

മികച്ച പഞ്ചായത്തിനുള്ള ഒന്നിലധികം പുരസ്‌കാരങ്ങള്‍ ഇക്കാലയളവില്‍ നസീമയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് നേടാനായി. പുത്തൂര്‍വയല്‍ കുറ്റിക്കാടന്‍ ബീരാന്‍ കുട്ടി - സൈനബ ദമ്പതികളുടെ മകളാണ് നസീമ. മുട്ടില്‍ യതീംഖാന ജീവനക്കാരന്‍ തെങ്ങുംമുണ്ടയിലെ ഹനീഫയാണ് ഭര്‍ത്താവ്. ഒരു പതിറ്റാണ്ടിലധികമായി സജീവമായി നസീമ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. വിദ്യാര്‍ത്ഥികളായ മുഹമ്മദ് മിദ്‌ലാജ്, നജ ഫാത്തിമ എന്നിവര്‍ മക്കള്‍. ലഭ്യമായ വിഭവങ്ങള്‍ ജനകീയമായ രീതിയില്‍ ചെലവഴിച്ച് സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റശേഷം ആസൂത്രണ'വന്‍ എ.പി.ജെ ഹാളില്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ കെ ബി നസീമ വ്യക്തമാക്കി.

news

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴും ജില്ലാ പഞ്ചായത്ത് അംഗമെന്നനിലയിലും നല്‍കിയ സഹകരണവും പിന്തുണയും തുടര്‍ന്നും നല്‍കണമെന്നും മുഴുവന്‍ അംഗങ്ങളോടും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോടും നിര്‍വ്വഹണ ഉദ്യോഗസ്ഥരോടും നസീമ അഭ്യര്‍ത്ഥിച്ചു. വിവര സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലും സുതാര്യവുമാക്കാന്‍ ശ്രമിക്കുമെന്നും നസീമ കൂട്ടിച്ചേര്‍ത്തു. മുന്‍ എം.എല്‍.എ എന്‍.ഡി. അപ്പച്ചന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എല്‍ പൗലോസ്, ടി. ഉഷാകുമാരി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി.പി. കരീം, എ.എന്‍. പ്രഭാകരന്‍, സി.പി. വര്‍ഗീസ്, എന്‍.കെ.റഷീദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Wayanad
English summary
Naseema took charge as district panchayath president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X