വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തുഷാർ വെള്ളാപ്പള്ളി മൂന്നാം ഘട്ട പ്രചാരണം തുടങ്ങി; അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളെത്തും

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍വെള്ളാപ്പള്ളിയുടെ മൂന്നാംഘട്ട പ്രചരണപരിപാടികള്‍ക്ക് തുടക്കമായി. ബി ജെ പിയുടെ മുന്‍നിര നേതാക്കളെ കളത്തിലിറക്കാനാണ് ഇനിയുള്ള ദിവസങ്ങളില്‍ എന്‍ ഡി എയുടെ നീക്കം. താരപ്രചാരകരെ രംഗത്തിറങ്ങി ഇപ്പോള്‍ പിന്നിലുള്ള പ്രചരണത്തില്‍ അതിശക്തമായ തിരിച്ചുവരാണ് ലക്ഷ്യമിടുന്നത്.

വരും ദിവസങ്ങളില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, സ്മൃതി ഇറാനി, രവിശങ്കര്‍പ്രസാദ്, പീയൂഷ് ഷോയല്‍, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ഹേമമാലിനി, വരുണ്‍ഗാന്ധി, പി സി ജോര്‍ജ് എന്നിവര്‍ തുഷാറിനായി പ്രചരണത്തിനെത്തും. നിലവില്‍ ആറുലക്ഷം കുടുംബ യോഗങ്ങള്‍ നടത്തിയെന്നാണ് എന്‍ ഡി എയുടെ അവകാശവാദം.

തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി; വോട്ടിന് പണമെന്നാരോപണംതമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി; വോട്ടിന് പണമെന്നാരോപണം

nda

പ്രചരണത്തിനിടെ തുഷാറിനെ സ്വീകരിക്കുന്ന ആദിവാസി വീട്ടമ്മ

താഴെത്തട്ടില്‍ ബൂത്തുതലത്തിലുള്ള പ്രചാര ണത്തിനും വീടുകയറിയുള്ള പ്രചാരണത്തിനുമാണ് എന്‍ ഡി എ പ്രധാന്യം നല്‍കുന്നത്. അഞ്ചരലക്ഷം വോട്ടര്‍മാരെ വിപുലമായ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് തുഷാര്‍ വെള്ളാപ്പള്ളി നേരിട്ട് വോട്ട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞുവെന്നും എന്‍ ഡി എ വ്യക്തമാക്കുന്നു. റോഡ്‌ഷോയും പൊതുയോഗങ്ങളുമാണ് ഇപ്പോള്‍ നടന്നുവരുന്നത്. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലെ പുല്‍പ്പള്ളി മേഖലയിലായിരുന്നു ചൊവ്വാഴ്ചത്തെ പര്യടന പരിപാടികള്‍.

മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ വീഡിയോ വാനും ജില്ലയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ ക്ഷേമ പദ്ധതികളും, കേരള സര്‍ക്കാരിന്റെ വിശ്വാസികളോടുള്ള കടന്നുകയറ്റവും, ഓഖി ദുരന്തവും, പ്രളയവും, കര്‍ഷക ആത്മഹത്യയുമെല്ലാമാണ് വീഡിയോ വാനില്‍ സജ്ജീകരിച്ചിരിക്കുന്നത്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ അസാധ്യമെന്ന് കരുതിയവ സാധ്യമാക്കിയ സര്‍ക്കാരാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി ബത്തേരി മണ്ഡലത്തില്‍ നടന്ന വിവിധ പൊതുയോഗങ്ങളില്‍ പറഞ്ഞു.

nda

തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണാര്‍ത്ഥം ജില്ലയിലെത്തിയ വീഡിയോ വാന്‍

രാജ്യ ചരിത്രത്തില്‍ ആദ്യമായി ഭരണവിരുദ്ധവികാരമോ അഴിമതിയോ ഇല്ലാത്ത ഒരു സര്‍ക്കാര്‍ വീണ്ടും ജനവിധി തേടുകയാണ്. കുടിവെള്ളം, വൈദ്യുതി, റോഡ് ശൗചാലയം, വീട്, പാചകവാതകം തുടങ്ങിയ പല അടിസ്ഥാന സൗകര്യങ്ങളും കിട്ടാക്കനിയായിരുന്ന ഗ്രാമങ്ങള്‍ ഇന്ന് വികസനത്തിലേക്ക് കുതിക്കുകയാണെന്നും തുഷാര്‍ പറയുന്നു. അതേസമയം, കുടിയേറ്റമേഖലയിലെ ജനപങ്കാളിത്തമില്ലായ്മ എന്‍ ഡിഎയെ വലക്കുന്നുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
National laders will come for campaigning of Thushar Vellappalli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X