വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; വയനാട്ടില്‍ സോഷ്യല്‍ ഓഡിറ്റിന് തുടക്കമായി, ആദ്യ ഗ്രാമസഭ ചേര്‍ന്നത് അമ്പലവയലില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിന് വയനാട്ടിലെ അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. സംസ്ഥാനത്താദ്യമായാണ് വയനാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഓഡിറ്റിംഗ് നടത്തുന്നത്. പ്രത്യേക പരിശീലനം നേടിയവരാണ് ഓഡിറ്റിന് നേതൃത്വം നല്‍കുന്നത്. അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ ആയിരംകൊല്ലി വാര്‍ഡിലെ സാംസ്‌ക്കാരിക നിലയത്തിലാണ് ആദ്യ സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭ നടന്നത്.

<strong>കോഴിക്കോട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി കവർച്ച; ഒരാൾ പിടിയിൽ, 2 പേർ സ്വർണ്ണവുമായി രക്ഷപ്പെട്ടു!</strong>കോഴിക്കോട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി കവർച്ച; ഒരാൾ പിടിയിൽ, 2 പേർ സ്വർണ്ണവുമായി രക്ഷപ്പെട്ടു!

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയിരം കൊല്ലി വാര്‍ഡില്‍ നടപ്പിലാക്കിയ 12 പ്രവൃത്തികളാണ് സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കിയത്. തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കാന്‍ രൂപീകരിച്ച വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തനം കൃത്യമായി നടക്കുന്നില്ലെന്നും കമ്മറ്റിയില്‍ ഉള്‍പ്പെട്ട തൊഴിലാളികളെ മാറ്റി പുതിയ കമ്മറ്റി രൂപീകരിക്കണമെന്നും, എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികള്‍ യധാവിധം നടത്തണമെന്നും ശാസ്ത്രീയ രീതിയില്‍ പ്രവൃത്തി നടത്തുന്നതിന് സാങ്കേതിക വൈദഗ്ധ്യമുള്ള ആളുകള്‍ പ്രവൃത്തി സ്ഥലത്തു യഥാക്രമം സന്ദര്‍ശനം നടത്തി നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഗ്രാമസഭയില്‍ ആവശ്യമുയര്‍ന്നു.

Audit

ഇതോടൊപ്പം തന്നെ ഗ്രാമസഭയില്‍ നിരവധിയായ അഭിപ്രായങ്ങളും ഉയര്‍ന്നുവന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ സമഗ്രമായ മാറ്റം ഉണ്ടാവണമെന്നതായിരുന്നു പ്രധാന ആവശ്യം. കാര്‍ഷിക മേഖലയിലെ തൊഴിലുകള്‍ സമയബന്ധിതമായി നല്‍കണം, തൊഴിലാളികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന തൊഴില്‍ദിനങ്ങള്‍ പൂര്‍ണമായും ലഭിക്കാന്‍ നടപടി സ്വീകരിക്കണം, തൊഴിലുറപ്പില്‍ ചെയ്യുന്ന പ്രവൃത്തികള്‍ പ്രകൃതിക്ക് ഹാനികരമാകാതെ ശാസ്ത്രീയമായി നടത്തണം, മുഴുവന്‍ ജനങ്ങള്‍ക്കും ഉപകരപ്രദമാകുന്ന രീതിയില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കണം എന്നിങ്ങനെ നിരവധിയായ അഭിപ്രായങ്ങളാണ് ഗ്രാമസഭയില്‍ ഉയര്‍ന്നുകേട്ടത്.

അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍ ഉദ്ഘടനം നിര്‍വഹിച്ചു. വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പുറമേ പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും തൊഴിലുറപ്പ് പദ്ധതി ജില്ല ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ജി വിജയകുമാര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് സെക്രട്ടറി, വിവിധ തലങ്ങളിലെ നിര്‍വഹണ തല ഉദ്യോഗസ്ഥര്‍ എന്നിവരും ജില്ലയിലെ സോഷ്യല്‍ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സണ്‍മാരും പങ്കെടുത്തു.

Wayanad
English summary
National Rural Employment Guarantee project; Start social audit in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X