വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ പണിമുടക്ക് പൂര്‍ണം; ഭൂരിഭാഗം കടകളും തുറന്നില്ല, ചരക്കുലോറികള്‍ തടഞ്ഞിട്ടു!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വയനാട്ടില്‍ പൂര്‍ണം. സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി തുടങ്ങിയ ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളും തുറന്നില്ല. കെ എസ് ആര്‍ ടി സി, സ്വകാര്യബസുകള്‍ ജില്ലയിലൊരിടത്തും സര്‍വീസ് നടത്തിയില്ല. എന്നാല്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി.

<strong>വയനാട്ടിൽ ദേശീയപാത അടച്ചുപൂട്ടി ഇഷ്ടിക വിരിക്കല്‍; ആവശ്യത്തിനു തൊഴിലാളികളില്ല, പണികള്‍ ഇഴയുന്നു, ജനത്തിന് ദുരിതം... ദേശീയപാത അധികൃതരും മൗനത്തില്‍!!</strong>വയനാട്ടിൽ ദേശീയപാത അടച്ചുപൂട്ടി ഇഷ്ടിക വിരിക്കല്‍; ആവശ്യത്തിനു തൊഴിലാളികളില്ല, പണികള്‍ ഇഴയുന്നു, ജനത്തിന് ദുരിതം... ദേശീയപാത അധികൃതരും മൗനത്തില്‍!!

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭൂരിഭാഗം പേരും എത്തിയില്ല. സുല്‍ത്താന്‍ഹബത്തേരിയിലേതടക്കം നഗരസഭാ ഓഫീസുകളടക്കം ചൊവ്വാഴ്ച പ്രവര്‍ത്തിച്ചില്ല. കല്‍പ്പറ്റയിലും, സുല്‍ത്താന്‍ബത്തേരിയിലും, മാനന്തവാടിയിലും സംയുക്ത ട്രേഡ് യൂണിയന്‍ പ്രകടനവും ധര്‍ണയും നടത്തി. സുല്‍ത്താന്‍ബത്തേരിയില്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നടക്കമെത്തിയ ചരക്കുലോറികള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടു.

National strike

കല്‍പ്പറ്റയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും അല്‍പനേരം പണിമുടക്ക് നടത്തുന്നവര്‍ തടഞ്ഞിട്ടു. ജില്ലയില്‍ അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പണിമുടക്കിനെ തുടര്‍ന്ന് ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും രാവിലെ മുതല്‍ തുറന്നില്ല. ചില ഹോട്ടലുകള്‍ വൈകുന്നേരത്തോടെ തുറന്നു പ്രവര്‍ത്തിച്ചു. പണിമുടക്ക് ആരംഭിച്ചത് മൂലം ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതിയാണ് നിലനില്‍ക്കുന്നത്.

വൈകിട്ടോടെയാണ് മിക്ക ടൗണുകളും അല്‍പ്പമെങ്കിലും സജീവമായത്. ഹര്‍ത്താലിനെ തുടര്‍ന്ന് പൊലീസ് ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം നിലയുറപ്പിച്ചിരുന്നു. നിര്‍ബന്ധിപ്പിച്ച് കടകളടക്കപ്പിക്കുന്ന സംഭവങ്ങളൊന്നും ജില്ലയിലുണ്ടായില്ല. തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമായതോടെയാണ് വ്യാപാരസ്ഥാപനങ്ങടക്കം അടഞ്ഞുകിടക്കുന്നത്. കല്‍പ്പറ്റയില്‍ സംയുക്തട്രേഡ് യൂണിയന്‍ നടത്തിയ ധര്‍ണ സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

Wayanad
English summary
National strike in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X