• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട് ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 42 പേര്‍ രോഗമുക്തി നേടി. 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28805 ആയി. 27871 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 772 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 701 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി സ്വദേശികൾ ആറു പേർ, മാനന്തവാടി അഞ്ചു പേർ, നെന്മേനി, പടിഞ്ഞാറത്തറ, മുള്ളൻകൊല്ലി നാലു പേർ വീതം, പൂതാടി മൂന്നു പേർ, അമ്പലവയൽ, മീനങ്ങാടി, എടവക, തൊണ്ടർനാട് രണ്ടു പേർ വീതം, കല്പറ്റ, മേപ്പാടി, തവിഞ്ഞാൽ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ ബാധിതരായത്. ബാംഗ്ലൂരിൽ നിന്ന് വന്ന മാനന്തവാടി, ബത്തേരി സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗബാധിതരായത്.

42 പേര്‍ക്ക് രോഗമുക്തി

പൊഴുതന, തരിയോട് സ്വദേശികൾ രണ്ടു പേർ വീതം, മൂപ്പൈനാട്, അമ്പലവയൽ, നെന്മേനി, വെങ്ങപ്പള്ളി, കൽപ്പറ്റ, മാനന്തവാടി, മുട്ടിൽ സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 31 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

180 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 180 പേരാണ്. 235 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3571 പേര്‍. ഇന്ന് പുതുതായി 7 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 192 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 315267 സാമ്പിളുകളില്‍ 310818 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 282013 നെഗറ്റീവും 28805 പോസിറ്റീവുമാണ്.

സംസ്ഥാനത്ത് ഇന്ന്

സംസ്ഥാനത്ത് ഇന്ന് 2,357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,866 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 28,372 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,04,225 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,46,346 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,41,803 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റെെനിലും 4,543 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 683 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗ്ലാമറസായി ആലിയ ഭട്ട്, താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Wayanad

English summary
New covid cases in wayanad death toll and stats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X