വയനാട് 200 പേർക്കുകൂടി കോവിഡ്; ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29724 ആയി
വയനാട് ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 34 പേര്‍ രോഗമുക്തി നേടി. 194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 10 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29724 ആയി. 28174 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1217 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1071 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി സ്വദേശികൾ 26 പേർ, മാനന്തവാടി 23 പേർ, മേപ്പാടി 20 പേർ, പൂതാടി 17 പേർ, ബത്തേരി 16 പേർ, പൊഴുതന 12 പേർ, അമ്പലവയൽ 11 പേർ, തരിയോട്, മുട്ടിൽ 9 പേർ വീതം, വെങ്ങപ്പള്ളി 8 പേർ, കൽപ്പറ്റ 7 പേർ, പടിഞ്ഞാറത്തറ, പനമരം ആറു പേർ വീതം, പുൽപ്പള്ളി 5 പേർ, തൊണ്ടർനാട് 4 പേർ, കണിയാമ്പറ്റ, മൂപ്പൈനാട് മൂന്ന് പേർ വീതം, വൈത്തിരി 2 പേർ, എടവക, കോട്ടത്തറ, മീനങ്ങാടി, മുള്ളൻകൊല്ലി, തവിഞ്ഞാൽ, തിരുനെല്ലി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. കർണാടകയിൽ നിന്ന് വന്ന രണ്ട് ബത്തേരി സ്വദേശികളും, തവിഞ്ഞാൽ, കൽപ്പറ്റ സ്വദേശികളായ ഓരോരുത്തരും, തമിഴ്നാട്ടിൽ നിന്ന് വന്ന നെന്മേനി സ്വദേശിയും, മുംബൈയിൽ നിന്ന് വന്ന തവിഞ്ഞാൽ സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗ ബാധിതരായത്.
34 പേര്‍ക്ക് രോഗമുക്തി
കൽപ്പറ്റ സ്വദേശികൾ 4 പേർ, കണിയാമ്പറ്റ, പുൽപ്പള്ളി, നെന്മേനി, പടിഞ്ഞാറത്തറ, കോട്ടത്തറ, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 24 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.
536 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 536 പേരാണ്. 391 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4575 പേര്‍. ഇന്ന് പുതുതായി 30 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1327 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 322740 സാമ്പിളുകളില്‍ 315658 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 285934 നെഗറ്റീവും 29724 പോസിറ്റീവുമാണ്.
കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍
കേരളത്തിൽ
സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2358 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 44,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,17,700 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,810 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,64,325 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6485 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1133 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നടി അനഘയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications