Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയിൽ 133 പേർക്ക് കോവിഡ്; ആശങ്കയിൽ ജില്ലാ ഭരണകൂടം

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29857 ആയി

വയനാട് ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 17 പേര്‍ രോഗമുക്തി നേടി. 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 6 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഒരു ആരോഗ്യ പ്രവർത്തകക്കും കോവിഡ് ബാധിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29857 ആയി. 28191 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1399 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1250 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Wayanad Covid

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി സ്വദേശികൾ 21 പേർ, കോട്ടത്തറ 11 പേർ, എടവക, മേപ്പാടി 10 പേർ വീതം, നൂൽപ്പുഴ ഒമ്പത് പേർ, നെന്മേനി, വൈത്തിരി 8 പേർ വീതം, കൽപ്പറ്റ 7 പേർ, അമ്പലവയൽ, മാനന്തവാടി 6 പേർ വീതം, മീനങ്ങാടി, വെള്ളമുണ്ട അഞ്ചു പേർ വീതം, പൂതാടി മൂന്നു പേർ, കണിയാമ്പറ്റ, പുൽപ്പള്ളി, പൊഴുതന , തവിഞ്ഞാൽ രണ്ടു പേർ വീതം, തരിയോട്, തിരുനെല്ലി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

കർണാടകയിൽ നിന്ന് വന്ന അമ്പലവയൽ സ്വദേശികളായ 3 പേരും, മാനന്തവാടി, കൽപ്പറ്റ, വെങ്ങപ്പള്ളി, മുട്ടിൽ, പനമരം, ബത്തേരി സ്വദേശികളായ ഓരോരുത്തരും, മുംബൈയിൽ നിന്നു വന്ന കോട്ടത്തറ സ്വദേശി, രാജസ്ഥാനിൽ നിന്ന് വന്ന പൂതാടി സ്വദേശി, ഡൽഹിയിൽ നിന്ന് വന്ന തൊണ്ടർനാട് സ്വദേശി, ബഹ്റൈനിൽ നിന്ന് വന്ന വൈത്തിരി സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി രോഗ ബാധിതരായത്.

17 പേര്‍ക്ക് രോഗമുക്തി

പൊഴുതന, നെന്മേനി സ്വദേശികളായ 3 പേർ വീതം, പൂതാടി, ബത്തേരി, മേപ്പാടി 2 പേർ വീതം, മാനന്തവാടി, കണിയാമ്പറ്റ, പനമരം, പുൽപ്പള്ളി, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

557 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 557 പേരാണ്. 49 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5083 പേര്‍. ഇന്ന് പുതുതായി 20 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 577 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 323317 സാമ്പിളുകളില്‍ 322789 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 292932 നെഗറ്റീവും 29857 പോസിറ്റീവുമാണ്.

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 47,596 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,20,174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,75,856 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,68,827 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7029 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1270 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+