വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് പുതിയ പ്രസിഡന്റ്: തിരഞ്ഞെടുത്തത് ഗീതാ ബാബുവിനെ

  • By Desk
Google Oneindia Malayalam News

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് ഇനി പുതിയ പ്രസിഡന്റ്. കോണ്‍ഗ്രസിലെ ഗീതാ ബാബു തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പ്രീത രാമന്‍ യു ഡി എഫ് ധാരണ പ്രകാരം രാജി വെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. അതേസമയം, എതിര്‍ സ്ഥാനാത്ഥി ഇല്ലാത്തതിനാല്‍ പ്രസിഡന്റായി ഗീതാബാബു നേരിട്ട് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

oathtaking

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തേറ്റമല ഡിവിഷനില്‍ നിന്നുമാണ് ഗീതാ ബാബു തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഘടകകക്ഷികളുമായി ഉണ്ടാക്കിയ ധാരണ പ്രകാരവും നിലവിലെ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഐ.സി.ബാലകൃഷ്ണന്റെ നിര്‍ദ്ദേശ അനുസരിച്ചാണ് ഗീതാബാബു മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. നിലവില്‍ ധനകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണായിരുന്നു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍, യൂത്ത് കോണ്‍ഗ്രസ് തൊണ്ടര്‍നാട് മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ആദിവാസി കോണ്‍ഗ്രസ് തൊണ്ടര്‍നാട് മണ്ഡലം വൈസ് പ്രസിഡന്റാണ്. കര്‍ഷകനായ കോറോം കരിമ്പില്‍ നെടുംമ്പിലാശ്ശേരി ബാബുവിന്റെ ഭാര്യയാണ്.

geethababu-1

മക്കള്‍: അനുരാഗ്, അനുശ്രീ.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗീതാ ബാബുവിനെ അനുമോദിച്ച് യു ഡി എഫ് പ്രത്യേക യോഗം ചേര്‍ന്നു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പടയന്‍ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ പ്രഭാകരന്‍ മാസ്റ്റര്‍, കടവത്ത് മുഹമ്മദ്, കെ എം അബ്ദുള്ള, പടയന്‍ അബ്ദുള്ള, പി വി എസ് മൂസ്സ, എക്കണ്ടി മൊയ്തൂട്ടി, പി വി ജോര്‍ജ്, ജേക്കബ് സെബാസ്റ്റ്യന്‍, പൂവന്‍ അസ്ഹറലി, പി എം ബെന്നി, സാബു പൊന്നിയില്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി വി ജസീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Wayanad
English summary
New president to Mananthavady block panchayat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X