വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം; വയനാട്ടില്‍ 5 വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കും

  • By News Desk
Google Oneindia Malayalam News

ബത്തേരി: വയനാട് വന്യമൃഗ ശല്യം രൂക്ഷമാവുകയാണ്. ഒരാള്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരമായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനൊരുങ്ങുകയാണ്. കല്‍പ്പറ്റ, ബത്തേരി എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഉന്നത തല വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

tiger

വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് തടയാന്‍ കാടും നാടും വേര്‍തിരിച്ച് ശാശ്വതമായ പരിഹാരം ശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കാനാണ് പദ്ധതി. 5 വര്‍ഷം കൊണ്ട് പദ്ധതി ഘട്ടം ഘട്ടമായി നടപ്പിലാക്കും, ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് ഉള്‍പ്പെടെയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം തന്നെ 40 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. 32 കിലോമീറ്റര്‍ ദൂരത്തില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക വിനിയോഗിക്കും.

ബാക്കി വരുന്ന ഭാഗങ്ങളില്‍ കൂടി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ തയാറാക്കും. ചെലവുകുറഞ്ഞതും എളുപ്പത്തില്‍ നിര്‍മിക്കാന്‍ കഴിയുന്നതുമായ ഹാങ്ങിങ് ഫെന്‍സിങ് അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ധാരണയായി.

കല്‍പറ്റയിലെ കുരങ്ങു ശല്യം പരിഹരിക്കുന്നതിന് 200 ഏക്കര്‍ വനഭൂമി വിട്ടുനല്‍കണമെന്ന് സികെ. ശശീന്ദ്രന്‍ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പുതുതായി അനുവദിച്ച 9 റാപ്പിഡ് റെസ്‌പോണ്‍സ് ടീമില്‍ 3 എണ്ണം വയനാടിനു അനുവദിക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Wayanad
English summary
New Project For Reduce the Animal Attack In Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X