വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നീരുറവകളില്‍ നിന്നും കുടിവെള്ളം; പുതിയ പദ്ധതിയുമായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: സന്നദ്ധപ്രവര്‍ത്തനരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മറ്റൊരു പുതിയ ഉദ്യമത്തിലേക്ക് കൂടി ചുവട് വെക്കുന്നു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ നടപ്പിലാക്കുന്ന നീരുറവ അടിസ്ഥാനമാക്കിയുള്ള കുടിവെള്ളപദ്ധതിയാണ് സോഷ്യല്‍സര്‍വീസ് സൊസൈറ്റിയുടെ മാതൃകാപരമായ പുതിയ പ്രവര്‍ത്തനം.

<strong>ഇന്ത്യയുടെ സാസമ്പത്തിക നില താളം തെറ്റി... സർക്കാറിന്റെ പിടിപ്പുകേട്, രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നെന്ന് ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷനൽ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ രാഹുൽ ഗാന്ധി</strong>ഇന്ത്യയുടെ സാസമ്പത്തിക നില താളം തെറ്റി... സർക്കാറിന്റെ പിടിപ്പുകേട്, രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നെന്ന് ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷനൽ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ രാഹുൽ ഗാന്ധി

ഈ കുടിവെള്ളപദ്ധതി വിജയമായതോടെ നിരവധി കുടുംബങ്ങള്‍ക്ക് ഇതിനകം തന്നെ ആശ്രയമായി മാറി കഴിഞ്ഞു. മാനന്തവാടി താലൂക്കിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളിലാണ് പ്രാരംഭഘട്ടത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ഈ രണ്ട് പഞ്ചായത്തുകളിലായി 25 കുടിവെള്ള പദ്ധതികളാണ് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പിലാക്കുന്നത്.

Drinking water project

വളരെ കുറഞ്ഞ മുതല്‍മുടക്കാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രവര്‍ത്തനസജ്ജമായ ശേഷം ഈ പദ്ധതിക്ക് മറ്റ് ചിലവുകളൊന്നുമില്ലെന്നാണ് സവിശേഷതകളില്‍ മറ്റൊന്ന്. പ്രകൃതിദത്തമായ ശുദ്ധമായ വെള്ളം ലഭിക്കുന്നതിനാല്‍ തന്നെ ഈ കുടിവെള്ള പദ്ധതി ഏറെ ശ്രദ്ധേയമായി കഴിഞ്ഞു. പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ഈ പദ്ധതിക്കുള്ളത്. ഗ്രാമീണമേഖലകളിലും മറ്റുമുള്ള പ്രകൃതിദത്ത ജലസ്രോതസുകളായ നീരുറവകളും കേണികളുമെല്ലാം സംരക്ഷിക്കുകയെന്ന വലിയ ദൗത്യമാണ് ഇതില്‍ ആദ്യത്തേത്.

രണ്ടാംഘട്ടത്തില്‍ കണ്ടെത്തുന്ന നീരുറവകള്‍ക്ക് ചുറ്റും പ്രാദേശികമായി ലഭിക്കുന്ന കല്ലുകളും മറ്റും ഉപയോഗിച്ച് സ്പ്രിംഗ് ബോക്‌സുകള്‍ തയ്യാറാക്കുന്നു. ഇതില്‍ നിന്നും പൈപ്പുകള്‍ ഉപയോഗിച്ച് കുടിവെള്ളം പ്രത്യേകം തയ്യാറാക്കിയ ഫില്‍റ്ററിംഗ് യൂണിറ്റില്‍ എത്തിക്കുന്നു. ഫില്‍റ്ററിംഗ് പ്രകൃയ്യക്ക് ശേഷം ശുദ്ധമായ കുടിവെള്ളം പൈപ്പുകളിലൂടെ ജനവാസകേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സംഭരണ വിതരണ ടാങ്കുകളിലെത്തിക്കുന്നു.

ഇവിടെ നിന്നുമാണ് ആവശ്യക്കാര്‍ കുടിവെള്ളം ശേഖരിക്കേണ്ടത്. ഏറ്റവും കുറഞ്ഞത് ഒരു പദ്ധതിയില്‍ നിന്നും ഏഴ് കുടുംബങ്ങള്‍ക്ക് വരെ കുടിവെള്ളം ലഭ്യമാക്കാനാവും. വേനല്‍ക്കാലത്തും മറ്റും കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണ് തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകള്‍. ഇവിടെയാണ് പരമ്പരാഗത കുടിവെള്ള സ്രോതസുകളെ ഉപയോഗപ്പെടുത്തി കുടിവെള്ളം ലഭ്യമാക്കാനുള്ള നൂതനപദ്ധതിക്ക് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി തുടക്കമിട്ടിരിക്കുന്നത്. അനുകരണീയമായ ഈ പദ്ധതി മറ്റ് പഞ്ചായത്തുകളില്‍ കൂടി ഉപയോഗപ്പെടുത്തിയാല്‍ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കും.

Wayanad
English summary
New project introduce Wayanad Social Service in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X