വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതിയിലെ കൃഷിനാശം: 13.802 കര്‍ഷകര്‍ക്കായി 15.41 കോടി വിതരണം ചെയ്തതായി കൃഷിവകുപ്പ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മഴക്കെടുതിയുമായി ബന്ധപ്പെട്ട് കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവിതരണവുമായി ബന്ധപ്പെട്ട് പുതിയ കണക്കുമായി കൃഷിവകുപ്പ്. 13.802 കര്‍ഷകര്‍ക്കായി ഇതുവരെ 15.41 കോടി രൂപ വിതരണം ചെയ്തതായി കൃഷിവകുപ്പ് വ്യക്തമാക്കുന്നു. എസ്.ഡി.ആര്‍.എഫ് ഫണ്ടില്‍ നിന്നും കൃഷിനാശത്തിന് 13,802 കര്‍ഷകര്‍ക്കായി 58.68 ലക്ഷം വിതരണം ചെയ്തു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണ് നീക്കം ചെയ്യല്‍ എന്നിവയ്ക്ക് 216 കര്‍ഷകര്‍ക്ക് 8.12 ലക്ഷം രൂപയും നല്‍കി.

<strong>'കോട്ലലര്‍' പുരസ്കാരത്തില്‍ മോദിയെ ട്രോളിയ രാഹുലിനെ 'ഭാരത രത്ന' വെച്ച് തിരിച്ചടിച്ച് മന്ത്രി സ്മൃതി</strong>'കോട്ലലര്‍' പുരസ്കാരത്തില്‍ മോദിയെ ട്രോളിയ രാഹുലിനെ 'ഭാരത രത്ന' വെച്ച് തിരിച്ചടിച്ച് മന്ത്രി സ്മൃതി

ഈയിനത്തില്‍ തന്നെ 6.44 ലക്ഷം രൂപ 218 കര്‍ഷകര്‍ക്ക് നല്‍കാന്‍ നടപടികളായതായി പറയുന്നു. 16 പാടശേഖരങ്ങളിലെ പമ്പ്സെറ്റ് നന്നാക്കിയതിന് എസ്ബിഐയുടെ സഹായത്തോടെ 5.83 ലക്ഷം രൂപയും, വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 505 കര്‍ഷകര്‍ക്ക് 272.88 ലക്ഷം രൂപയും ഇതിനകം വിതരണം ചെയ്തതായും പറയുന്നു. ജില്ലയില്‍ 2000 ഹെക്ടര്‍ നെല്‍കൃഷിയാണ് മഴക്കെടുതികളില്‍ നശിച്ചത്. ഇതിന് പരിഹാരമായി കര്‍ഷകര്‍ക്ക് പുനഃകൃഷി ചെയ്യാനുള്ള വിത്തുകള്‍ ലഭ്യമാക്കിയതായും കൃഷിവകുപ്പ് വ്യക്തമാക്കി. ഇതുള്‍പ്പെടെ 7,200 ഹെക്ടര്‍ സ്ഥലത്ത് ഇത്തവണ നഞ്ചകൃഷി ചെയ്യാന്‍ സാധിച്ചു.

farming-

ഹെക്ടറിന് ആയിരം രൂപ നിരക്കില്‍ ഇതുവരെ 68.965 ലക്ഷം രൂപയാണ് കര്‍ഷകര്‍ക്കു നല്‍കിയത്. ശേഷിക്കുന്ന തുക ഈ മാസം തന്നെ വിതരണം ചെയ്യും. 354 ഹെക്ടര്‍ സ്ഥലത്ത് സുഗന്ധ നെല്‍കൃഷിക്കായി 10,000 രൂപ പ്രകാരമാണ് ആനുകൂല്യം. ഇതിനാവശ്യമായ 35.4 ലക്ഷം രൂപയില്‍ നിന്ന് 14.3 ലക്ഷം വിതരണം ചെയ്തു. പാടശേഖരങ്ങളുടെ ചെലവിനായി ഹെക്ടറിന് 360 രൂപ പ്രകാരം 6.68 ലക്ഷം രൂപ ചെലവഴിച്ചു. 127.48 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കുന്നതിനായി 21.28 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. നെല്ല് സംസ്‌കരണത്തിനായി തിരുനെല്ലി അഗ്രോ പ്രൊസസിങ് കമ്പനി 11 ലക്ഷത്തിന്റെ പ്രൊജക്റ്റ് തയ്യാറാക്കിയിട്ടുണ്ട്.

നെല്‍കൃഷി കൂലിച്ചെലവ് സബ്സിഡി ഇനത്തില്‍ ജില്ലാ പഞ്ചായത്ത് വിഹിതമായി 2.51 കോടി രൂപ പഞ്ചായത്തുകള്‍ക്ക് അനുവദിച്ചു. കഴിഞ്ഞ നവംബര്‍ വരെ 11,452 കര്‍ഷകര്‍ക്ക് പെന്‍ഷന്‍ തുകയായി 1806.318 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. ദേശീയ ബയോഗ്യാസ് വികസന പദ്ധതി പ്രകാരം 2017-18 വര്‍ഷം ജില്ലയില്‍ പൂര്‍ത്തിയാക്കിയ 47 പ്ലാന്റുകള്‍ക്ക് സബ്സിഡിയായി ലഭിച്ച 5.58 ലക്ഷം രൂപയില്‍ നിന്ന് 3.21 ലക്ഷം കര്‍ഷകര്‍ക്ക് നല്‍കി. 2018-19 വര്‍ഷം ജനറല്‍ വിഭാഗത്തിലെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് 125 പ്ലാന്റുകള്‍ പണിയുന്നതിനും എസ്സി,എസ്ടി കര്‍ഷകര്‍ക്ക് 25 പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനും 22 ലക്ഷം രൂപ അനുവദിച്ചതായും കൃഷിവകുപ്പ് വ്യക്തമാക്കുന്നു. ഒക്‌ടോബര്‍ ആറ് വരെ ല ഭിച്ച അപേക്ഷകളില്‍ 6071 എണ്ണം തീര്‍പ്പാക്കാന്‍ 10 കോടി രൂപ കൂടി കൃഷി ഡയറക്ടറോട് ആവശ്യപ്പെട്ടതായും പറയുന്നു. അതേസമയം, ഇപ്പോള്‍ ലഭിച്ച തുകയില്‍ നിന്നും മുന്‍കാലത്തെ നഷ്ടപരിഹാരം വിതരണം ചെയ്തതായുള്ള ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

Wayanad
English summary
New statistics on flood compensation for farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X