വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്‍പ്പറ്റയിലെ തീപിടുത്തം: തീയണച്ചത് പുലര്‍ച്ചെ അഞ്ചരയോടെ, ടെക്‌സൈറ്റല്‍സ് പൂര്‍ണമായി കത്തിനശിച്ചു!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കല്‍പ്പറ്റ പഴയ ബസ്റ്റാന്റിന് സമീപത്തെ സിന്ദൂര്‍ ടെക്‌സ്റ്റൈല്‍സിലുണ്ടായ തീപിടുത്തം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എ ഡി എം കെ അജീഷ് വ്യക്തമാക്കി. തീപിടുത്തെ തുടര്‍ന്ന് സിന്ദൂര്‍ ടെക്‌സ്റ്റൈല്‍സ് പൂര്‍ണമായും കത്തിനശിച്ചു. താഴത്തെ നിലയിലേതൊഴിച്ച് തുണികള്‍ കത്തിനശിച്ചു.

കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ബുധനാഴ്ച രാത്രി ഏഴരടെയുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് അഗ്നിശമനസേനാംഗങ്ങളുടെ കഠിനപ്രയത്‌നത്തിനൊടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് തീ പൂര്‍ണമായി അണക്കാന്‍ സാധിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും, ഗ്ലാസ് പൊട്ടി മറ്റൊരാള്‍ക്കും പരിക്കേറ്റു. തുണി കത്തിയതിനെ തുടര്‍ന്നുണ്ടായ പുക മൂലം പലര്‍ക്കും ശാരീരിക അസ്വാസ്ഥ്യവും അനുഭവപ്പെട്ടു.

sindhurfire-

അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് ആദ്യം തീപടര്‍ന്നത്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ജീവനക്കാരെയും, വസ്ത്രങ്ങള്‍ വാങ്ങാനെത്തിയവരെയും ഒഴിപ്പിച്ചത് കൊണ്ട് ആളപായങ്ങളുണ്ടായില്ല. തീപിടുത്തമുണ്ടായ നില ഗോഡൗണായി ഉപയോഗിച്ചുവരികയായിരുന്നു. സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടരുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ പ്രവര്‍ത്തനം മൂലം മറ്റ് അനിഷ്ടസംഭവങ്ങളൊന്നമുണ്ടായില്ല. പുറമേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചുവെങ്കിലും ഉള്ളിലെ വസ്ത്രക്കെട്ടുകള്‍ കത്തിനശിച്ചു.

sindhurfire2-

ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ പോലീസും എഡിഎം അജീഷിന്റെ നേതൃത്വത്തില്‍ റവന്യുവകുപ്പ് ഉദ്യോഗസ്ഥരും കല്‍പ്പറ്റ തുര്‍ക്കി ജീവന്‍രക്ഷാ സമിതിയിലെ അംഗങ്ങളും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ സ്ഥലത്തെത്തി ദുരന്തനിവാരണ പ്രവര്‍ ത്തനങ്ങള്‍ ഏകോപ്പിച്ചു.

മൂന്നാംനിലയിലുള്ള എസ് കംപ്രസറിന് തീപിടിച്ചാല്‍ പൊട്ടിത്തെറിയുണ്ടാകാനുള്ള സാഹചര്യമുണ്ടെന്ന് പൊലീസ് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയതോടെയാണ് ടെക്‌സൈറ്റൈയ്ല്‍സിന് മുമ്പില്‍ തടിച്ചുകൂടിയ ആളുകള്‍ രാത്രിയില്‍ ദൂരേക്ക് മാറിയത്. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതവും മുടങ്ങിയിരുന്നു. വൈദ്യുതി ബന്ധം വിഛേദിച്ചതോടെ ടൗണിന്റെ ഒരു ഭാഗം ഇരുട്ടിലുമായി. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ ഫയര്‍സേറ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ ഒമ്പതര മണിക്കൂറുകളോളം തീയണക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പൊലീസും, റവന്യൂ ഉദ്യോഗസ്ഥരുമടക്കം സ്ഥലെത്തിയിരുന്നു. രാവിലെ ടെക്‌സ്റ്റൈല്‍സിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കത്തിയ തുണികളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തുവരികയാണ്. തീപിടുത്തത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ചുള്ള പരിശോധനയും നടന്നുവരികയാണ്.


1. കത്തിനശിച്ച കല്‍പ്പറ്റയിലെ സിന്ദൂര്‍ ടെക്‌സ്റ്റൈല്‍സ്

2. ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തുണിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നു

Wayanad
English summary
News about fire errupted in textile shop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X