വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാടിറങ്ങുന്ന കടുവയും പുലിയും: വയനാടന്‍ ഗ്രാമങ്ങള്‍ ഭീതിയില്‍: പ്രതിഷേധം ശക്തമാവുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാടന്‍ ഗ്രാമങ്ങളില്‍ വന്യമൃഗശല്യം മൂലം പൊറുതിമുട്ടി ജനങ്ങള്‍. കാട്ടാനശല്യം കൊണ്ട് ദുരിതത്തിലായ ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടിയായി കടുവയുടെയും, പുലിയുടെയും ശല്യം അതിരൂക്ഷമായി തുടരുകയാണ്. ജനുവരി മാസത്തില്‍ മാത്രം ജില്ലയില്‍ നിന്നും കൂട്ടിലായത് രണ്ട് പുലികളും, ഒരു കടുവയുമായിരുന്നു. കര്‍ണാടക-കേരള അതിര്‍ത്തിഗ്രാമങ്ങള്‍ മാസങ്ങളായി കടുവാശല്യം മൂലം പൊറുതിമുട്ടുകയാണ്.

കടുവയുടെ സാന്നിധ്യം മൂലം പല പ്രദേശങ്ങളും ഇപ്പോള്‍ ഭയശങ്കയിലാണ്. കുടിയേറ്റമേഖലയായ പുല്‍പ്പള്ളി, മരക്കടവ് പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യം അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. കടുവയുടെ സാന്നിധ്യം അടുത്തിടെ വയനാട്ടില്‍ സ്ഥിരീകരിച്ചത് പുല്‍പ്പള്ളിയില്‍ മാത്രമല്ല, സുല്‍ത്താന്‍ബത്തേരി തേലംപറ്റയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഈ മാസം 17ന് കടുവ കുടുങ്ങിയിരുന്നു. ഏറ്റവുമൊടുവില്‍ തിങ്കളാഴ്ച പുല്‍പ്പള്ളി മരക്കടവ് പുഴക്ക് അക്കരെ മച്ചൂരില്‍ യുവാവിനെ കടുവ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഗുണ്ടൂരിലെ തന്നെ വീട്ടമ്മയായ പുട്ടമ്മയെയും ചൊവ്വാഴ്ച മറ്റൊരു വീട്ടമ്മയായ മഞ്ജുവിനെയും കടുവ ഓടിച്ചിരുന്നു.

tigerwayanad-

കൂടാതെ രണ്ട് ആടുകളെയും കടുവ കടിച്ചുകൊന്നിരുന്നു, പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ 60-ഓളം വരുന്ന വനപാലകര്‍ പ്രദേശത്ത് ക്യാംപ് ചെയ്ത് നിരീക്ഷണം നടത്തിവരികയാണ്. പ്രദേശത്ത് കടുവയെ പിടിക്കാന്‍ കുട് സ്ഥാപിച്ചിട്ടുണ്ട്. മാനന്തവാടി തിരുനെല്ലി കാട്ടിക്കുളത്തും കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവിടെ രണ്ട് ആടുകളെ കടുവ കടിച്ചുകൊന്നിരുന്നു. ഏറ്റവുമൊടുവില്‍ ചൊവ്വാഴ്ച രാവിലെ പൂതാടി ഗ്രാമപഞ്ചായത്തിലെ ഗാന്ധിനഗറില്‍ റോഡരുകില്‍ കടുവ കാട്ടുപോത്തിനെ കൊലപ്പെടുത്തി ഭക്ഷിച്ചതായി കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്ന് കടുവ നാട്ടിലിറങ്ങുമോയെന്ന് ഭയന്ന് സമീപത്ത് താമസിക്കുന്ന കുടുംബങ്ങള്‍ ആശങ്കയിലാണ്.

കടുവയുടെ ശല്യത്തിന് പുറമെ പുലിയും ജില്ലയിലെ മിക്കയിടത്തും നാട്ടുകാരെ ഭീതിയിലാഴ്ത്തുണ്ട്. കല്‍പ്പറ്റ നഗരസഭാ പരിധിയിലെ ഗൂഡലായിക്കുന്നില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു. നാല് വയസ് പ്രായമുള്ള പെണ്‍കടുവയാണ് ഇവിടെ കൂട്ടിലായത്. ഇതിന് പിന്നാലെ മേപ്പാടി താഴെ അരപ്പറ്റയില്‍ തേയിലത്തോട്ടത്തില്‍ പുലി കെണിയില്‍ കുടുങ്ങിയിരുന്നു. ഇവിടെ കഴിഞ്ഞ ദിവസം രാത്രിയില്‍ പുലിക്കുട്ടിയുടെ ദൃശ്യവും ക്യാമറയില്‍ പതിഞ്ഞിരുന്നു. വയനാട് വന്യജീവി സങ്കേതത്തില്‍ 2016 ലെടുത്ത കണക്ക് പ്രകാരം 75 കടുവകളുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

Wayanad
English summary
news about tiger attack in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X