വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

5 ദിവസം കൊണ്ട് 15 കിടക്കകളുള്ള ആശുപത്രി; ഇളക്കി മാറ്റി സ്ഥാപിക്കാം; കൊവിഡ് പ്രതിരോധം

Google Oneindia Malayalam News

പനമരം: കേരളത്തില്‍ അനുദിനം കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രി സാഹചര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വയനാട്ടില്‍ 5 ദിവസം കൊണ്ട് ആശുപത്രി സജ്ജമാക്കിയിരിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് സംഘം. കണിയാമ്പറ്റ പഞ്ചായത്തിലെ വരദൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് ചേര്‍ന്നാണ് 15 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിച്ചിരിക്കുന്നത്.

ഐഐടി മദ്രാസ് അസ്ഥാനമായ മോഡുലസ് ഹൗസിങ് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ആശുപത്രി നിര്‍മ്മിച്ച് ആരോഗ്യ വകുപ്പിന് കൈമാറിയത്.

wayanad

നാഷണല്‍ ഹെല്‍ത്ത് മീഷന്റെ സഹകരണത്തോട് കൂടി 5 ദിവസം കൊണ്ടാണ് എല്ലാ സൗകര്യങ്ങളും ഉള്ള ആശുപത്രി സജ്ജമായത്.

ആശുപത്രികളില്‍ രോഗബാധിതരെ ഉള്‍കൊള്ളാന്‍ കഴിയാത്ത വിധം ഒരു സാഹചര്യം ഉണ്ടായാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് മെഡി കാബ് സ്ഥാപിച്ചത്. ഉപയോഗശേഷം ഇളക്കി മാറ്റി സ്ഥാപിക്കാവുന്ന തരത്തിലാണ് മെഡി കാബിന്റ് നിര്‍മ്മാണം. ഇന്ന് വയനാട്ടില്‍ 19 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇന്നും 400 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 435 പേര്‍ക്കാണ് കൊവിഡ് സ്ഥരികരിച്ചത്. ഇന്നലെ 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂര്‍, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് കണക്കുകള്‍.

ഇന്ന് സംസ്ഥാനത്ത് 132 പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേരുടെയും (മലപ്പുറം 1, കാസര്‍ഗോഡ് 1, കോഴിക്കോട് 1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 18 പേരുടെയും (എറണാകുളം 1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേരുടെയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും (പത്തനംതിട്ട 1), ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് പുതുതായി 30 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.

യുപിയിൽ കോൺഗ്രസിന്റെ മാസ്റ്റർ സ്ട്രോക്ക്; പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും? യുപിയിൽ കോൺഗ്രസിന്റെ മാസ്റ്റർ സ്ട്രോക്ക്; പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും?

23 എംഎല്‍എമാര്‍ പൈലറ്റിനൊപ്പം, ഗെലോട്ടിന്റെ യോഗത്തിനില്ല, പ്രശ്‌നം രാഹുലും, രാജസ്ഥാനില്‍ ട്വിസ്റ്റ്!23 എംഎല്‍എമാര്‍ പൈലറ്റിനൊപ്പം, ഗെലോട്ടിന്റെ യോഗത്തിനില്ല, പ്രശ്‌നം രാഹുലും, രാജസ്ഥാനില്‍ ട്വിസ്റ്റ്!

രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചില്ല: വിവാദത്തിൽ നിന്ന് കൈകഴുകി ബിജെപിരാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചില്ല: വിവാദത്തിൽ നിന്ന് കൈകഴുകി ബിജെപി

Wayanad
English summary
News Hospital Constructed in Wayanad Within 5 Days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X