വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേന്ദ്രസര്‍ക്കാരിനെതിരെ എന്‍ജിഒ യൂണിയന്‍; മേഖലാകേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങ ള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള എന്‍ ജി ഒ യൂണിയന്‍ ജില്ലാ മേഖലാ കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണയും നടത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എന്‍ ജി ഒ യൂണിയന്‍ പ്രക്ഷോഭപാതയിലുള്ളത്. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യമുയര്‍ത്തി നടത്തിയ മാര്‍ച്ചില്‍ നിരവധി ജീവനക്കാരാണ് അണിനിരന്നത്.

ngo

കേരള എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ കലക്‌ട്രേറ്റിന് മുമ്പില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാജചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു


കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അവസാനിപ്പിക്കുക, അഴിമതി രഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവില്‍ സര്‍വ്വീസാനായുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുക, പി എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കുക, സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷനയങ്ങള്‍ക്ക് കരുത്ത് പകരുക, വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷ മൂല്ല്യങ്ങള്‍ സംരക്ഷിക്കുക വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ കേരള എന്‍ ജി ഒ യൂണിയന്റെ നേതൃത്വത്തില്‍ ജില്ലാ മേഖലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. കല്‍പ്പറ്റ കലക്‌ട്രേറ്റിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണ്ണയും യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാജചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആനന്ദന്‍, ജില്ലാ സെക്രട്ടറി ടി.കെ.അബ്ദുള്‍ ഗഫൂര്‍ എ.എന്‍.ഗീത എന്നിവര്‍ സംസാരിച്ചു. വി.ജി.വിജയന്റെ സ്മരണയില്‍. മാനന്തവാടി താലൂക്ക് ഓഫീസിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണ്ണയും യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സി.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. പി.സന്തോഷ് കുമാര്‍, പി.കെ.അനൂപ്, സി.എം.ഇബ്രാഹിം. വി.ജെ.ജോയ് എന്നിവര്‍ സംസാരിച്ചു.

Wayanad
English summary
ngo union march against central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X