വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാത്രിയാത്രാനിരോധനം; സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയില്ല, കേസ് അട്ടിമറിക്കാനാണെന്ന ആരോപണവുമായി ആക്ഷന്‍കമ്മിറ്റി

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: കേരള-കര്‍ണാടക ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയില്ല. ഇതോടെ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായുള്ള ആരോപണം ശക്തമാവുന്നു. മെയ് ഒന്നിന് സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് മൂലം നല്‍കാന്‍ തയ്യാറാകാതിരുന്നത്.

<strong>കോണ്‍ഗ്രസ് 2009 ആവര്‍ത്തിക്കും., 206 സീറ്റുകളില്‍ ശക്തം, അധികാരം നേടാന്‍ 3 പാര്‍ട്ടികള്‍ സഹായിക്കും</strong>കോണ്‍ഗ്രസ് 2009 ആവര്‍ത്തിക്കും., 206 സീറ്റുകളില്‍ ശക്തം, അധികാരം നേടാന്‍ 3 പാര്‍ട്ടികള്‍ സഹായിക്കും

നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിച്ച്, ഇപ്പോള്‍ ദേശീയപാത 766 ഉം അടച്ചുപൂട്ടി പകരം തലശ്ശേരി-മൈസൂര്‍ റയില്‍പാത കൊണ്ടുവരാനുള്ള ലോബിയുടെ നീക്കമാണിതിന് പിന്നിലെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. സര്‍ക്കാറിനെ മറയാക്കി ഇവര്‍ നടത്തുന്ന പിന്‍വാതില്‍ നീക്കങ്ങള്‍ വയനാടിനെ പൂര്‍ണ്ണമായും തളര്‍ത്തിക്കളയും. തലശ്ശേരി-മൈസൂര്‍ റയില്‍പാതക്കായി സ്വതന്ത്രമായി ശ്രമിക്കേണ്ടവര്‍ വയനാടിന്റെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നത് നോക്കിയിരിക്കില്ല.

Madhoor check post

വയനാടന്‍ ജനത ഒറ്റക്കെട്ടായി ഈ ലോബിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു. രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി ദേശീയപാതയില്‍ ബന്ദിപ്പൂരിലും, വയനാട്ടിലുമായി വനത്തില്‍ ഒരു കിലോമീറ്റര്‍ ദൂരമുള്ള അഞ്ച് മേല്‍പ്പാലങ്ങള്‍ പണിത് ഗതാഗതനിയന്ത്രണം നീക്കാനായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്.

460 കോടി രൂപയായിരുന്നു ഇതിന് വരുന്ന ചിലവായി കണക്കാക്കിയിരുന്നത്. ഇത്രയും രൂപയുടെ പകുതി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കി പകുതി തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും കര്‍ണാടക സര്‍ക്കാര്‍ മേല്‍പ്പാല നിര്‍മ്മാണവുമായി സഹകരിക്കണമെന്നും സുപ്രീംകോടതിയുടെ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.

കേരളാ സര്‍ക്കാറിനെ സ്വാധീനിച്ച് രാത്രിയാത്രാ നിരോധനം നിലനില്‍ത്താന്‍ ഒരു ലോബി ശക്തമായി രംഗത്തുള്ളതായാണ് ആക്ഷന്‍കമ്മിറ്റി ആരോപിക്കുന്നത്. 2018 മാര്‍ച്ച് ആറിന് ബാംഗ്ലൂരില്‍ സുപ്രീംകോടതി നടത്തിയ സിറ്റിംഗില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി പങ്കെടുത്ത ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ നിരോധനം തുടരാനാണ് ആവശ്യപ്പെട്ടത്. മാത്രമല്ല, പകരമായി തലശേരി-മൈസൂര്‍ റെയില്‍പാതക്ക് സുപ്രീംകോടതി അനുമതി നല്‍കിയാല്‍ മതിയെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് പിന്നീട് വിവാദമാകുകയും ചെയ്തു.

മുഖ്യ വനംവകുപ്പ് കണ്‍സര്‍വേറ്ററാവട്ടെ, നിരോധനം വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെയായി ദീര്‍ഘിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ജനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധമുണ്ടായപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് ഇവരെക്കൊണ്ട് തിരുത്തല്‍ കത്ത് കൊടുപ്പിച്ചെങ്കിലും സുപ്രീംകോടതിയില്‍ ഹാജരാക്കിയ മിനുട്‌സില്‍ പഴയ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. തുടര്‍ന്ന് ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രതിഷേധത്തിനൊടുവില്‍ മേല്‍പ്പാല പദ്ധതിയുടെ ചിലവിന്റെ പകുതി നല്‍കാന്‍ കേരളാ സര്‍ക്കാര്‍ തയ്യാറാവുകയും 2019 ലെ സംസ്ഥാന ബജറ്റില്‍ ഇതിനുള്ള തുക വകയിരുത്തുകയും ചെയ്തു.

സുപ്രീംകോടതി സമിതി നിര്‍ദ്ദേശത്തിന് കേന്ദ്രസര്‍ക്കാരും കേരളാ സര്‍ക്കാരും അനുകൂലമാവുകയും 460 കോടി രൂപയുടെ ഫണ്ട് വിഹിതം സംയുക്തമായി നല്‍കാന്‍ തയ്യാറാവുകയും ചെയ്തതോടെ കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ച് രാത്രിയാത്രാ നിരോധനം നീക്കം ചെയ്യാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞ് വരികയായിരുന്നു. മെയ് ഒന്നിനു സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യം ഉന്നയിച്ച് വാദം നടത്താന്‍ ആക്ഷന്‍ കമ്മറ്റിയുടെതടക്കം സീനിയര്‍ അഭിഭാഷകര്‍ തയ്യാറായിരുന്നു. എന്നാല്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേരളാ സര്‍ക്കാറിന്റെ അഭിഭാഷകന്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ നാല് ആഴ്ചത്തേക്ക് വീണ്ടും കേസ് നീട്ടിവെക്കുകയായിരുന്നു. ഇതാണ് അട്ടിമറി സംശയിക്കുന്നതായുള്ള ആരോപണങ്ങളുണ്ടാകാനുള്ള പ്രധാനകാരണം.

Wayanad
English summary
Night traffic ban; State government did not issue affidavits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X