• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനം: നിര്‍ണായക തീരുമാനവുമായി കേരളം; മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു

  • By Desk

കല്‍പ്പറ്റ: ദേശീയപാത 766-ല്‍ മുത്തങ്ങ മുതല്‍ മഥൂര്‍ വരെയുള്ള ബന്ദിപ്പുര്‍ വനമേഖലയില്‍ നിലവിലുള്ള രാത്രിയാത്രാ നിരോധനം സംബന്ധിച്ച വിഷയത്തില്‍ നിര്‍ണായക തീരുമാനവുമായി കേരളം. രാത്രിയാത്രാ നിരോധനം മറികടക്കുന്നതിനായുള്ള മേല്‍പ്പാലം നിര്‍മിക്കുന്നതിന് ആവശ്യമായ തുകയുടെ പകുതി നല്‍കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് ആവശ്യമായ തുകയുടെ പകുതി വീതം കര്‍ണാടകയും കേരളവും തുല്യമായി വഹിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ ഒപ്പുവെച്ചിരിക്കുന്നത്.

രാജസ്ഥാനില്‍ മുസ്ലീം കാര്‍ഡിറക്കി പൈലറ്റ്... ലക്ഷ്യം 64 സീറ്റുകള്‍.... എല്ലാം തൂത്തുവാരും!!

458 കോടി രൂപയാണ് കേരളം വഹിക്കേണ്ടി വരിക. പാതയിലെ രാത്രി യാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജി നവംബര്‍ 30ന് പരിഗണിക്കാനിരിക്കെയാണ് വളരെ നിര്‍ണായകമായ തീരുമാനത്തില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചിരിക്കുന്നത്. 2009ലാണ് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത 766ല്‍ ബന്ദിപ്പുര്‍ വനമേഖലയില്‍രാത്രിയാത്ര നിരോധിച്ച് കര്‍ണടകം ഉത്തരവിറക്കിയത്. തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളും പ്രക്ഷോഭ പരിപാടികളും നടന്നു. എന്നാല്‍ അതൊന്നും നടപടിയാവാത്തതോടെ വിഷയം കോടതിയിലെത്തി.

സുപ്രീംകോടതിയില്‍ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. നിരോധനം നീക്കണമെന്ന് സംസ്ഥാനം ശക്തമായി വാദിച്ചതോടെ സുപ്രിംകോടതി ഉന്നതലസമിതിയെ നിയോഗിച്ചു. ദേശീയ കടുവസംരക്ഷണ അതോറിറ്റി ചെയര്‍മാനും കേരളത്തിന്റെയും കര്‍ണാടകയുടേയും ഗതാഗത സെക്രട്ടറിമാരും ഉള്‍പ്പെട്ട സമിതി നിരവധി തവണ തെളിവെടുപ്പ് നടത്തി. വന്യജീവികളുടെ രാത്രികാല വിഹാരത്തിന് തടസമാകാത്ത വിധത്തില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കേരളം സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. ഈ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് സുപ്രികോടതി നിയോഗിച്ച ഉന്നതതല സമിതി കേന്ദ്രഗതാഗതമന്ത്രാലയത്തിന് റിപോര്‍ട് സമര്‍പ്പിച്ചു.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് മേല്‍പ്പാലം സംബന്ധിച്ച വിഷയത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ ധാരണയായത്. ഇതുപ്രകാരം ബന്ദിപ്പുര്‍ വനത്തിലുടെയുള്ള 25 കിലോമീറ്റര്‍ ദൂരത്തിനിടെ അഞ്ചിടങ്ങളിലായി ഒരു കിലോമീറ്റര്‍ നീളമുള്ള എലവേറ്റഡ് റോഡ് നിര്‍മ്മിക്കണമെന്നാണ് കേന്ദ്ര ഉപരിതല മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. കേന്ദ്ര നിര്‍ദേശത്തില്‍ അഭിപ്രായം അറിയിക്കാന്‍ കേരളം, കര്‍ണ്ണാടക സര്‍ക്കാറുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേല്‍പ്പാലത്തിന് തുക നീക്കി വെച്ച് സംസ്ഥാന സര്‍കാര്‍ തീരുമാനമെടുത്തിട്ടുള്ളത്.

അതേസമയം, കേരളം മാത്രം തീരുമാനമെടുത്താല്‍ പദ്ധതി പ്രാവര്‍ത്തികമാവില്ല. കര്‍ണാടക കൂടി പകുതി തുക വഹിച്ചാല്‍ മാത്രമെ ഇത് നടപ്പിലാകുകയുള്ളു. കര്‍ണാടകയില്‍ നിലവില്‍ രാത്രിയാത്രാ നിരോധനം നീക്കരുത് എന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടക്കുന്നുണ്ട്. ഇതിനെ അവഗണിച്ചുകൊണ്ട് കര്‍ണാടക സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ സാധിക്കില്ല. ബത്തേരിയില്‍ ആക്ഷന്‍കമ്മിറ്റിയുടെയും യുവജനക്കൂട്ടായ്മയുടെയും നേതൃത്വത്തില്‍ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് അതിശക്തമായ പ്രക്ഷോഭപരിപാടികളായിരുന്നു നടന്നുവന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രതികൂട്ടിലായേക്കുമെന്ന അവസ്ഥ സംജാതമായതോടെയാണ് ഇപ്പോള്‍ മേല്‍പ്പാലം സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചിട്ടുള്ളത്.

Wayanad

English summary
Night traffic bav at Bandiput forest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more