വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബന്ദിപ്പുര വനപ്രദേശത്ത് നിലനില്‍ക്കുന്ന രാത്രിയാത്രാ നിരോധനം: മേല്‍പ്പാല നിര്‍മ്മാണത്തിന് വനംപരിസ്ഥിതി മന്ത്രിലായത്തിന് എതിര്‍പ്പ്; സംസ്ഥാന സര്‍ക്കാരിനെ പഴിച്ച് ആക്ഷന്‍കമ്മിറ്റി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ദേശീയപാത 766ലെ ബന്ദിപ്പുര വനപ്രദേശത്ത് നിലനില്‍ക്കുന്ന രാത്രിയാത്രാ നിരോധനത്തിന് പരിഹാരം കാണുന്നതിനായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേസ് മന്ത്രിലായത്തിന്റെ മേല്‍പ്പാല പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിര്‍പ്പ്. മേല്‍പ്പാലം പദ്ധതിക്കു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കില്ലെന്നു സഹമന്ത്രി ഡോ.മഹേഷ് ശര്‍മ തിങ്കളാഴ്ചയാണ് രാജ്യസഭയില്‍ വ്യക്തമാക്കിയത്.

<strong>വടക്കനാട് വള്ളുവാടിയില്‍ ഇടവേളയ്ക്ക് ശേഷം കാട്ടാനശല്യം രൂക്ഷം; കൊമ്പനെ തുരത്താന്‍ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ്!!</strong>വടക്കനാട് വള്ളുവാടിയില്‍ ഇടവേളയ്ക്ക് ശേഷം കാട്ടാനശല്യം രൂക്ഷം; കൊമ്പനെ തുരത്താന്‍ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ്!!

പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 250 കോടി രൂപ അനുവദിച്ചിരുന്നു. 2009 മുതലാണ് വനമേഖലയില്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് 500 കോടി രൂപ ചിലവ് വരുന്ന മേല്‍പ്പാല പദ്ധതി ആവിഷ്‌ക്കരിച്ചത്. ഒരു കിലോമീറ്റര്‍ ഇടവിട്ട് ബന്ദിപ്പുര വനത്തില്‍ നാലും വയനാട് വന്യജീവി സങ്കേതത്തില്‍ ഒന്നും മേല്‍പ്പാലങ്ങളാണ് മന്ത്രാലയം നിര്‍ദേശിച്ചത്.

Wayanad

പാലം ഇല്ലാത്ത ഭാഗങ്ങളില്‍ വന്യജീവികള്‍ റോഡിലേക്കിറങ്ങുന്നതു ഒഴിവാക്കുന്നതിനു എട്ടടി ഉയരത്തില്‍ ഇരുമ്പു-ജൈവ വേലി നിര്‍മാണവും നിര്‍ദേശിച്ചിരുന്നു. ഈ പദ്ധതിയാണ് ഇപ്പോള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിലായത്തിന്റെ എതിര്‍പ്പ് മൂലം മുടങ്ങിയിരിക്കുന്നത്. അതേസമയം, മേല്‍പ്പാല പദ്ധതിക്ക് പുതിയ തടസങ്ങള്‍ ഉയരാന്‍ കാരണം കേരള സര്‍ക്കാരിന്റെ അനാസ്ഥയും ഒരു ലോബിയുടെ അവിഹിത സ്വാധീനവുമാണെന്ന് നീലഗിരി വയനാട് എന്‍ എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി കുറ്റപ്പെടുത്തി.

മേല്‍പ്പാല പദ്ധതിക്ക് വരുന്ന ചിലവിന്റെ പകുതി നല്‍കാമെന്ന് കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതിനെ തുടര്‍ന്ന് പകുതി തുക നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാരും കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനം തീരുമാനിച്ചിരുന്നു. എന്നാല്‍ യാതൊരു തുടര്‍ നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. തീരുമാനം സുപ്രീംകോടതിയെ അറിയിച്ച് തുടര്‍നടപടികള്‍ വേഗത്തിലാക്കുകയും കര്‍ണാടക സര്‍ക്കാരുമായും കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയവുമായും ചര്‍ച്ച നടത്തി അവരുടെ ആശങ്കകള്‍ പരിഹരിക്കുകയും ചെയ്യേണ്ടിയിരുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച ഫയല്‍ പൂഴ്ത്തി വെക്കപ്പെട്ടു. തലശ്ശേരി-മൈസൂര്‍ റയില്‍പാത ലോബിയുടെയും ആ പാതയുമായി ബന്ധപ്പെട്ട ഒരു പരിസ്ഥിതി ഉപദേശകന്റെയും അവിഹിത സ്വാധീനമാണ് ഇതിന് പുറകിലെന്നും ആക്ഷന്‍ കമ്മറ്റി കുറ്റപ്പെടുത്തുന്നു. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയും ദേശീയപാത 766ഉം ഇല്ലാതാക്കി തലശ്ശേരി-മൈസൂര്‍ റയില്‍പാതയ്ക്ക് അതുവഴി വരുമാനം കൂടുതല്‍ ലഭിക്കുമെന്ന് കണക്കുകള്‍ ഉണ്ടാക്കി ആ പാത ലാഭകരമാണെന്ന് വരുത്തിത്തീര്‍ത്ത് അനുമതി ലഭ്യമാക്കാനുളള കുതന്ത്രങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

ഇവരെ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിന് വന്‍ നഷ്ടങ്ങളാണ് അത് മൂലമുണ്ടാകുക. മേല്‍പ്പാല പദ്ധതിക്ക് അനുമതി ലഭ്യമാക്കാന്‍ കര്‍ണാടക-കേന്ദ്ര സര്‍ക്കാരുകളുമായി സംസ്ഥാനസര്‍ക്കാന്‍ ഉടന്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തണമെന്നും ചിലവിന്റെ പകുതി വഹിക്കാനുളള തീരുമാനം സുപ്രീം കോടതിയെ അറിയിക്കണമെന്നും ആക്ഷന്‍കമ്മിറ്റി ആവശ്യപ്പെടുന്നു.

Wayanad
English summary
Night travel ban in Wayanad follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X