വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാണാതായ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണത്തില്‍ ദുരൂഹത; ബന്ധുക്കള്‍ പരാതി നല്‍കി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഒരാഴ്ച്ച മുമ്പാണ് പനമരത്ത് വെച്ച് നിസാമിനെ കാണാതാവുന്നത്. പിന്നീട് നിസാമിനെ തൂങ്ങി മരിച്ച നിലയില്‍ തിങ്കളാഴ്ച കണ്ടെത്തുകയായിരുന്നു. അഞ്ചാംമൈല്‍ കാരാട്ട്കുന്ന് പരേതനായ കട്ടക്കാലന്‍ മൂസയുടെ മകനാണ് വിദ്യാര്‍ത്ഥിയായ നിസാം(15).

<strong>ശബരിമലയിൽ കയറുന്ന സ്ത്രീകളെ ബിജെപി തടയില്ല; വിശ്വാസികളെ കലാപകാരികളാക്കാൻ ശ്രമമെന്ന് എംടി രമേശ്!!</strong>ശബരിമലയിൽ കയറുന്ന സ്ത്രീകളെ ബിജെപി തടയില്ല; വിശ്വാസികളെ കലാപകാരികളാക്കാൻ ശ്രമമെന്ന് എംടി രമേശ്!!

പനമരം ബദറുല്‍ ഹുദയില്‍ താമസിച്ചു പഠിച്ചു വരുകയായിരുന്ന നിസാമിനെ ഒക്‌ടോബര്‍ ഒന്നാം തിയതി മുതല്‍ കാണാനില്ലായിരുന്നു. കാണാതായ കേസുമായി ബന്ധപ്പെട്ട് പനമരം പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചൂട്ടക്കടവില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ നിസാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടായിരുന്നു.

Nisam

തുടര്‍ന്ന് മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചക്ക് അഞ്ചാംമൈല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മൃതദേഹം സംസ്‌ക്കരിച്ചു. സംസ്‌ക്കാരചടങ്ങുകളില്‍ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബേഗില്‍ നിന്നും കിട്ടിയ സ്വിച്ചോഫായ മൊബൈല്‍ ഫോണില്‍ നിന്നും നമ്പര്‍ കണ്ടെ ത്തിയതോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

പിന്നീട് മരിച്ചത് നിസാം തന്നെയാണെന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി തിരിച്ചറിയുകയായിരുന്നു. സാമ്പത്തികമായി പരാദീനതകള്‍ അനുഭവിക്കുന്ന കുടുംബമായിരുന്നു നിസാമിന്റേത്. കിണര്‍ നിര്‍മ്മാണ തൊഴിലാളിയായ പിതാവ് മൂസ രണ്ട് വര്‍ഷം മുമ്പ് പടിഞ്ഞാറത്തറ കുപ്പാടിത്തറയില്‍ കിണര്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുമ്പോള്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിസാമിന്റെ കുടുംബത്തിന് യാതൊരു ധസഹായവും ലഭിച്ചിരുന്നില്ല. ഉമ്മ സുഹറയും രോഗി ബാധിതയാണ്.

നിസാം പനമരം ബദറുല്‍ ഹുദയില്‍ നിന്ന് കുറച്ച് നാളുകള്‍ക്ക് മുമ്പ് പണം കളവുപോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ഥാപന അധികാരികള്‍ നിസാം അടക്കമുള്ള വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തിരുന്നു. വീട്ടിലെ സ്ഥിതിയും അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങളും കാരണം നിസാം വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് പറയുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ആത്മഹത്യയില്‍ ദുരൂഹ തയുള്ളതായി ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. സുല്‍ഫി, സിദ്ദീഖ്, അനസ് എന്നിവരാണ് നിസാമിന്റെ സഹോദരങ്ങള്‍.

Wayanad
English summary
Nisan death issue; mystery in death, relatives complained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X