വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭാ സമിതി സിറ്റിംഗ്: വയോജനങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യം; ജാഗ്രതാസമിതി രൂപീകരിക്കണമെന്ന് സമിതി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയോജനങ്ങളുടെ കടബാധ്യത എഴുതിതള്ളണമെന്നും പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്നും പെന്‍ഷന്‍ അനുപാതം ഏകീകരിക്കണമെന്നും നിയമസഭാസമിതി സിറ്റിംഗില്‍ ആവശ്യമുയര്‍ന്നു. അറുപത് വയസ് കഴിഞ്ഞ പൗരന്‍മാര്‍ക്കെല്ലാം ഇന്‍ഷൂറന്‍സ് പരിരക്ഷയും നിയമസഹായവും ഉറപ്പാക്കണം. സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നുവെന്നതിന്റെ പേരില്‍ വയോജനങ്ങളായ ക്ഷീരകര്‍ഷകര്‍ക്ക് മില്‍മയുടെ പെന്‍ഷന്‍ നിഷേധിക്കുന്ന നടപടി ഒഴിവാക്കണം.

<strong>തന്ത്രികുടുംബാംഗത്തെ ഇറക്കി പത്തനംതിട്ട പിടിക്കാന്‍ ബിജെപി; നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്</strong>തന്ത്രികുടുംബാംഗത്തെ ഇറക്കി പത്തനംതിട്ട പിടിക്കാന്‍ ബിജെപി; നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്

ക്ഷീരകര്‍ഷകര്‍ അടച്ച വിഹിതമാണ് മില്‍മയുടെ പെന്‍ഷനായി ലഭിക്കുന്നതെന്നും, പരാതിക്കാര്‍ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലയുടെ പിന്നാക്ക അവസ്ഥ പരിഗണിച്ച് വയോമിത്രം പദ്ധതി ജില്ല മുഴുവന്‍ വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും, സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും വാര്‍ഡ് തലത്തില്‍ ലഭ്യമാക്കാനും അങ്കണവാടി വഴി വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സംവിധാനങ്ങള്‍ വേണമെന്നും സമിതിയോട് ആവശ്യപ്പെട്ടു.

Niyama sabha samithi

അതേസമയം, വയോജന ജാഗ്രതാ സമിതികള്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഒരുമാസത്തിനുള്ളില്‍ രൂപവത്കരിക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലഭിക്കേണ്ട സേവനങ്ങളും സംരക്ഷണവും ഉറപ്പാക്കും. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിക്കാനും സമിതി നിര്‍ദ്ദേശിച്ചു. സിറ്റിങില്‍ ഉന്നിയിച്ച പരാതികളില്‍ തുടര്‍ ചര്‍ച്ചയ്ക്കായി പഞ്ചായത്ത് തലത്തില്‍ വേദിയൊരുക്കാന്‍ പഞ്ചായത്ത് ഉപഡയറക്ടരോട് സമിതി ആവശ്യപ്പെട്ടു.

റേഷന്‍കാര്‍ഡ് പിന്നാക്ക വിഭാഗത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട അര്‍ഹരായ വയോജനങ്ങളുടെ പരാതികള്‍ പരിശോധിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വയോജനങ്ങള്‍ക്കായി പഞ്ചായത്ത് തലത്തില്‍ മൊബൈല്‍ ഹെല്‍ത്ത് കെയര്‍ യൂണിറ്റ് പരിഗണിക്കും. വയോജനങ്ങളുടെ പരാതികള്‍ കമ്യൂണിറ്റി പൊലീസ് സ്റ്റേഷന്‍ വഴി പരിഹരിക്കുന്നുണ്ട്. വിവിധ വയോജന സംഘടനാ പ്രതിനിധികളും വ്യക്തികളും സമിതിക്കു മുമ്പാകെ പരാതി നല്‍കി. എപിജെ ഹാളില്‍ ചേര്‍ന്ന സമിതി സിറ്റിങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ സമിതി ചെയര്‍മാന്‍ സികെ നാണു എംഎല്‍എ, അംഗങ്ങളായ പി അബ്ദുള്‍ ഹമീദ് എഎല്‍.എ, പ്രൊഫ. കെയു അരുണന്‍ എഎല്‍എ, ഡിഎംഒ ആര്‍ രേണുക, അഡീഷണല്‍ എസ്പി കെ കെ മൊയ്തീന്‍ കുട്ടി, ജോയിന്റ് സെക്രട്ടറി ആര്‍. സജീവന്‍, എഡിഎം കെ അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
Niyama sabha samithi sitting in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X