വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനുബന്ധറോഡില്ല; കക്കടവ് പാലത്തിലൂടെയുള്ള വാഹനഗതാഗതം സ്വപ്‌നം കണ്ട് പ്രദേശവാസികള്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ത്ഥ്യമായ കക്കടവ് പാലത്തിലൂടെ വാഹനഗതാഗതം സ്വപ്‌നം കണ്ട് പ്രദേശവാസികള്‍. അനുബന്ധ റോഡില്ലാത്തതാണ് കക്കടവ് പാലത്തിലൂടെയുള്ള ഗതാഗത്തിന് തടസമായിരിക്കുന്നത്. 2003-ല്‍ നിര്‍മ്മാണം ആരംഭിച്ച പാലം പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2016-ലാണ് പൂര്‍ത്തിയായത്. 2016 ഫെബ്രുവരി 28ന് പാലത്തിന്റെ ഉദ്ഘാടനം ഏറെ ആഹ്ലാദപൂര്‍വ്വം നടത്തിയെങ്കിലും ഒരു ഭാഗത്ത് ബദല്‍റോഡില്ലാത്തതിനാല്‍ പാലത്തിന്റെ ഗുണം നാട്ടുകാര്‍ക്ക് പൂര്‍ണ്ണമായും ലഭിച്ചില്ല.

<strong>മുരിക്കാശേരി ബിവറേജസിൽ ഇനി വളയിട്ട കൈയ്യും; ജില്ലയിലെ ആദ്യ വനിത ജീവനക്കാരി, കൂടുതൽ അറിയാം..</strong>മുരിക്കാശേരി ബിവറേജസിൽ ഇനി വളയിട്ട കൈയ്യും; ജില്ലയിലെ ആദ്യ വനിത ജീവനക്കാരി, കൂടുതൽ അറിയാം..

പാലത്തിന്റെ അനുബന്ധ റോഡ് വികസിപ്പിച്ചാല്‍ ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാവും. കക്കടവ്, എടത്തറക്കടവ്, വേങ്ങരിക്കുന്ന്, മുണ്ടക്കുറ്റി തുടങ്ങിയ സ്ഥലങ്ങളിലെ ആളുകള്‍ക്ക് ആശുപത്രി, വിദ്യാലയങ്ങള്‍, വിവിധ ഓഫീസുകള്‍ എന്നിവയിലേക്ക് പോകാന്‍ നിലവില്‍ ഒരുദിവസം തന്നെ ചെലവഴിക്കേണ്ട സ്ഥിതിയാണുള്ളത്. ആവശ്യത്തിന് ഗതാഗതസൗകര്യമില്ലാത്തതിനാല്‍ വിവിധ വിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളാണ് ഏറെ ദുരിതം പേറുന്നത്.

Kakkadavu bridge

പാലം പണി പൂര്‍ത്തിയായെങ്കിലും തെക്കേവയനാട് ഭാഗത്തേക്ക് അനുബന്ധ റോഡില്ലാത്തതിനാല്‍ പൂര്‍ത്തിയായി രണ്ട് വര്‍ഷം പിന്നിടുമ്പോഴും വാഹനഗതാഗതം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. മാനന്തവാടി, വൈത്തിരി താലൂക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് കക്കടവ് പാലം. പാലത്തിന്റെ ഒരു ഭാഗത്ത് ഗതാഗതയോഗ്യമായ റോഡുണ്ട്. എന്നാല്‍ മറുഭാഗത്ത് ബദല്‍റോഡില്ലാത്തതാണ് ഗതാഗതത്തിന് തടസമുണ്ടാക്കിയിരിക്കുന്നത്. മാനന്തവാടിയില്‍ നിന്നും ഇപ്പോള്‍ തരുവണ വഴി കക്കടവ് പാലം വരെയാണ് ബസ് സര്‍വീസ് നടത്തുന്നത്.

മറുഭാഗത്തേക്കുള്ള ഗതാഗതമാണ് അനുബന്ധറോഡിന്റെ അഭാവം മൂലം സര്‍വീസ് നടത്താനാവാതെ ദുരിതത്തിലായിട്ടുള്ളത്. അനുബന്ധ റോഡ് പണിതാല്‍ ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലേക്ക് മാനന്തവാടി ഭാഗത്ത് നിന്നും എളുപ്പത്തില്‍ എത്താന്‍ സാധിക്കും. പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളിലെ പാലിയണ, കക്കടവ്, എടത്തറക്കടവ്, വേങ്ങരിക്കുന്ന്, മുണ്ടക്കുറ്റി തുടങ്ങിയ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് കല്‍പ്പറ്റ, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വളരെ എളുപ്പത്തില്‍ എത്താന്‍ വേണ്ടിയാണ് കക്കടവ് പാലം നിര്‍മ്മിച്ചത്.

വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ-പാലിയണ-കക്കടവ് റോഡിലൂടെ കക്കടവ് പാലം വഴി പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുണ്ടക്കുറ്റി-ചേര്യംകൊല്ലി വഴിയും, വേങ്ങേരിക്കുന്ന്-ചേര്യംകൊല്ലി വഴിയും കല്‍പ്പറ്റയിലെത്താനാവും. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് മറ്റു വഴികളിലൂടെ സഞ്ചരിക്കുന്നതിനേക്കാള്‍ എട്ട് കിലോമീറ്ററോളം കുറയും. കല്‍പ്പറ്റയില്‍ നിന്നും കമ്പളക്കാട്-ചുണ്ടക്കൊല്ലി-പള്ളിക്കുന്ന്-ചേര്യംകൊല്ലി വഴി കക്കടവ് പാലത്തിലൂടെ കുറ്റ്യാടി, കോഴിക്കോട് ഭാഗങ്ങളിലേക്കും എത്താനാവും.

വര്‍ഷങ്ങളായി മാനന്തവാടിയില്‍ നിന്നും കക്കടവിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഇത് പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പര്യാപ്തമല്ല. കക്കടവ് പാലത്തിനോട് ചേര്‍ന്ന ബദല്‍റോഡ് യാഥാര്‍ത്ഥ്യമാക്കി ജനങ്ങളുടെ യാത്രാപ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Wayanad
English summary
No approach road of Kakkadav bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X