വയനാടിന് ആശ്വാസ ദിനം; പുതിയ കൊവിഡ് രോഗികളില്ല; 2 പേര്‍ക്ക് രോഗമുക്തി
പനമരം: വയനാട് ജില്ലക്ക് ഇന്ന് ആശ്വാസം. ജില്ലയില്‍ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. രണ്ട് പേര്‍ക്ക് കൊവിഡ് മുക്തി നേടുകയും ചെയ്തു. ദുബൈയില്‍ നിന്നെത്തിയ പനമരം സ്വദേശിയായ 25 കാരനും ചെന്നൈയില്‍ നിന്നെത്തിയ പുല്‍പ്പള്ളി സ്വദേശിയായ 23 കാരനുമാണ് ഇന്ന് കൊവിഡ് മുക്തി നേടിയത്.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ ഇന്ന് 212 പേരെ കൂടിയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

നിലവില്‍ ജില്ലയില്‍ 3420 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അതില്‍ 28 പേര്‍ ജില്ലാ ആശുപത്രിയിലും 7 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 1525 പേര്‍ കൊവിഡ് കെയര്‍ സെന്ററിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ മാത്രം 412 പേര്‍ ഇവിടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി.
Recommended Video
ജില്ലയില്‍ നിന്നും വ്യാഴാഴ്ച്ച പുതുതായി 23 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ജില്ലയില്‍ നിന്നും ഇതുവരെ 2658 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. 2321 ആളുകളുടെ ഫലം ലഭിച്ചു. 332 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 3718 സാമ്പിളുകള്‍ പരിശോധനക്കയച്ചിരുന്നു. ഇതില്‍ ഫലം ലഭിച്ച 3098ല്‍ 3081 ഉം നെഗറ്റീവും 17 പോസിറ്റീവുമാണ്.
അതേസമയം ജില്ലയില്‍ ഇന്നലെ 3 പേര്‍ക്ക് കൂടി കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഒരാളായിരുന്നു രോഗമുക്തി നേടിയത്.
ചുണ്ടേല്‍ സ്വദേശി (43 വയസ്) , നീലഗിരി സ്വദേശി (34 വയസ്) , മാനന്തവാടി സ്വദേശി (27 വയസ്) എന്നിവര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ചുണ്ടേല്‍ സ്വദേശി കുവൈത്തില്‍ നിന്ന് ജൂണ്‍ 12 ന് കൊച്ചി വഴിയും, നീലഗിരി സ്വദേശി കുവൈറ്റില്‍ നിന്ന് ജൂണ്‍ 11 ന് കോഴിക്കോട് വഴിയും, മാനന്തവാടി സ്വദേശി മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ 4 ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട് വഴിയും ജില്ലയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.
അതേസമയം കേരളത്തിള്‍ ഇന്ന് 97 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 89 പേര്‍ ഇന്ന് കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് ഒരു മരണവും ഉണ്ടായി. പാലക്കാട്-14, കൊല്ലം-13, കോട്ടയം-11, പത്തനംതിട്ട-11, ആലപ്പുഴ-9, എറണാകുളം-6, തൃശൂര്‍-6, ഇടുക്കി- 6, തിരുവന്തപുരം-5, കോഴിക്കോട് 5, മലപ്പുറം-4, കണ്ണൂര്‍ -4, കാസര്‍കോട് -3 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുളള കണക്ക്.












Click it and Unblock the Notifications