Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചാം ദിനവും വയനാടിന് ആശ്വാസം; ഒരാള്‍ക്ക് ഇന്നും കോവിഡ് മുക്തി

കല്‍പ്പറ്റ: തുടര്‍ച്ചയായ അഞ്ചാം ദിവസവും കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് വയനാട് ജില്ലക്ക് ആശ്വാസമാവുന്നു. ഇന്ന് ജില്ലയില്‍ ഒരാള്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇതോടെ ജില്ലയില്‍ 16 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ജില്ലയില്‍ നിലവില്‍ 3005 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ 1395 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 1000 ആളുകളുടെ ഫലം ലഭിച്ചതില്‍ 977 ഉം നെഗറ്റീവാണ്.391 സാമ്പിളുകളുടെ പരിശോധന ഫലമാണ് ലഭിക്കാനുള്ളത്.

corona

ഇന്ന് 76 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതില്‍ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുന്ന 41 പേരുടേയും 1 ആരോഗ്യപ്രവര്‍ത്തകയുടേയും 4 പൊലിസ് ഉദ്യോഗസ്ഥരുടേയും സാമ്പിളുകള്‍ ഉള്‍പ്പെടും.

ജില്ലയില്‍ മാനന്തവാടി നഗരസഭ, തിരുനെല്ലി, എടവക പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 7,10,11,13,14,15,16,18 വാര്‍ഡുകളും തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ്, നെന്മേനി പഞ്ചായത്തിലെ 7,8,9,10,11,12,13,14 വാര്‍ഡുകളും പനമരം പഞ്ചായത്തിലെ 1,2 വാര്‍ഡുകളുമാണ് കണ്ടെയ്ന്‍മെന്റ് സോണിലുള്ളത്.

കേരളത്തില്‍ ഇന്ന് 24 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയില്‍ 7, പാലക്കാട് ജില്ലയില്‍ 7, മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ നിന്ന് 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

വയനാടിന് പുറമേ തൃശൂരില്‍ 2 പേര്‍ക്കും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേരും വിദേശത്ത് നിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 8 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 3 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് എത്തിയത്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. കേരളത്തില്‍ ഇതുവരെ 666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 161 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട്‌സ്‌പോര്‍ട്ടുകളൊന്നുമില്ല. 73865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലും നീരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് 156 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് നിന്ന് ഇതുവരെ 48543 സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. അതില്‍ 46961 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+