വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ തൊഴിലുറപ്പ് പദ്ധതി താളം തെറ്റി; മൂന്നരമാസമായി കൂലിയില്ല; കൂലിയിനത്തില്‍ നല്‍കാനുള്ളത് 26.65 കോടി രൂപ; 80000 തൊഴിലാളികള്‍ ദുരിതത്തില്‍

Array

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ സാധാരണക്കാര്‍ക്ക് ആശ്രമായിരുന്ന തൊഴിലുറപ്പ് പദ്ധതി അവതാളത്തിലായി. പ്രളയക്കെടുതിയുടെ ദുരിതം പേറുന്ന വയനാട്ടിലെ തൊഴിലാളികള്‍ക്ക് കൂലി ലഭിച്ചിട്ട് മൂന്നരമാസം പിന്നിടുകയാണ്. ശരാശരി കണക്കുകള്‍ പ്രകാരം ഏകദേശം എണ്‍പതിനായിരത്തിലധികം തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത വകയില്‍ വയനാട് ജില്ലയിലെ തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത് 26,6511090 രൂപയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനാസ്ഥ കാരണം കഴിഞ്ഞ മൂന്നര മാസമായി തൊഴിലുറപ്പില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് കൂലി കിട്ടാതായതോടെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. പല ഗ്രാമ പഞ്ചായത്തുകളിലേയും തൊഴിലുറപ്പ് തൊഴിലാളികള്‍ കൂലി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ നടത്താനുള്ള ഒരുക്കത്തിലാണ്.

thozhilurapnedumkandam2

ബ്ലോക്ക് പഞ്ചായത്തിന് കിഴിലാണ് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തുക നല്‍കി വരുന്നത്. ഇത് പ്രകാരം നാലുബ്ലോക്കുകളുള്ള വയനാട്ടില്‍ എല്ലായിടത്തും കുടിശിക ബാക്കി നില്‍ക്കുകയാണ്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്-71043480, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്- 74143954, പനമരം ബ്ലോക്ക് പഞ്ചായത്ത്-67970819,സുല്‍ത്താന്‍ ബത്തേരി-53352837 കോടി രൂപ എന്നിങ്ങനെയാണ് തൊഴിലുറപ്പ് പദ്ധതിയിനത്തില്‍ നല്‍കാനുള്ളത്.

ഇതില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലും, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ അഞ്ച് ഗ്രാമപഞ്ചായത്തുകളും, പനമരം ബ്ലോക്കിന് കീഴില്‍ അഞ്ചും, ബത്തേരി ബ്ലോക്കിന് കീഴിലും നാലും വീതം ഗ്രാമപഞ്ചായത്തുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഓണത്തിന് മുമ്പാണ് അവസാനമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നല്‍കിയത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ കോട്ടത്തറ ഗ്രാമപഞ്ചായത്ത്- 7580931, മേപ്പാടി ഗ്രാമപഞ്ചായത്ത്- 7779640, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്-8955658, മുട്ടില്‍ ഗ്രാമപഞ്ചായത്ത്- 9761568, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്-8628381, പൊഴുതന ഗ്രാമ പഞ്ചായത്ത്-13154917, തരിയോട് ഗ്രാമപഞ്ചായത്ത്- 6617958, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്-4822121, വൈത്തിരി ഗ്രാമപഞ്ചായത്ത്-3742336 ലക്ഷം രൂപ എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകള്‍ക്ക് ലഭിക്കാനുള്ള തുക.

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പ്രോഗ്രാം ഓഫീസിന് കീഴിലെ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്-9126138, മീനങ്ങാടി ഗ്രാമപഞ്ചായത്ത്-15554759, നെന്‍മേനി ഗ്രാമപഞ്ചായത്ത്- 15484597, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്-13187343 ലക്ഷം രൂപ എന്നിങ്ങനെ ലഭ്യമാകണം. മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം ഓഫീസിന് കീഴിലെ എടവക ഗ്രാമ പഞ്ചായത്ത്-18412414, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്- 20452057, തിരുനെല്ലി ഗ്രാമപഞ്ചായത്ത്-8940848, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്-12683144, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്-13655491 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കാനുണ്ട്. പനമരം ബ്ലോക്ക് പ്രോഗ്രാം ഓഫീസിന് കീഴിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്-11702271, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്- 9216961 , പനമരം ഗ്രാമ പഞ്ചായത്ത്-15425759, പൂതാടി ഗ്രാമപഞ്ചായച്ച്-17141003, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്-14484825 രൂപ എന്നിങ്ങനെയാണ് ലഭിക്കാനുള്ളത്.

Wayanad
English summary
National Rural Employment Guarantee scheme face challenges in wayanad over Wage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X