Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ പോഷകാഹാര വാരാചരണം; ശ്രദ്ധേയമായത് സെമിനാറും പാചകമത്സരവും; ചിലവ് കുറഞ്ഞ ഭക്ഷ്യവസ്തുക്കളുണ്ടാക്കി വിദ്യാര്‍ഥികള്‍

കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി ഊരുകളിലെ കുട്ടികള്‍ക്കിടയില്‍ പോഷകാഹാരക്കുറവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെ ഐസിഡിഎസും, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തും, പുത്തൂര്‍ വയലിലെ എംഎസ് സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടത്തിയ ദേശീയ പോഷകാഹാര വാരാചരണം ശ്രദ്ധേയമായി.


ഇന്ത്യയിലെ തിരഞ്ഞെടുത്ത ജില്ലകളില്‍ നടത്തുന്ന ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ അവലോകനയോഗത്തില്‍ ആദിവാസി ഊരുകളിലെ പോഷകാഹാരക്കുറവ് ചര്‍ച്ചക്കിടയാക്കിയിരുന്നു. പോഷകാഹാരക്കുറവ് മൂലം പദ്ധതിയില്‍ ആരോഗ്യമേഖലയില്‍ നാല്‍പതാം സ്ഥാനത്തേക്ക് വയനാട് പിന്തള്ളപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു ജില്ലയില്‍ പോഷകാഹാരവാരാചരണം നടന്നത്.

Usha Thampi

പരിപാടിയുടെ ഭാഗമായി അമിത പോഷണം, ന്യൂന പോഷണം ആദ്യ ആയിരം ദിനത്തില്‍ കുഞ്ഞിന്റെ പോഷണത്തിന്റെ പ്രാധാന്യം എന്നിവയെ ആസ്പദമാക്കി ഏകദിന സെമിനാറും പാചക മത്സരവും നടത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ അധ്യക്ഷനായിരുന്നു. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ ഒന്നു വരെ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനമൊട്ടാകെ പോഷകാഹാര വാരാചരണം ആചരിച്ചുവരികയാണ്.

ഇതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ മുട്ടില്‍, കോട്ടത്തറ, പടിഞ്ഞാറത്തറ,വെങ്ങപ്പള്ളി, കൂടാതെ കല്‍പ്പറ്റ നഗരസഭയുള്‍പ്പെടെയുള്ള 130 അങ്കണവാടികളുടെ സമീപ പ്രദേശത്തു നിന്ന് പത്ത് വയസു മുതല്‍ പതിനെട്ട് വയസു വരെയുള്ള കുട്ടികളാണ് പാചകത്തില്‍ മത്സരാര്‍ത്ഥികളായത്. ഈ നാല് പഞ്ചായത്തില്‍ നിന്നും ഒരു ബ്ലോക്ക് പഞ്ചായത്തില്‍ നിന്നുമായി ഒന്നും രണ്ടും സ്ഥാനം ലഭിച്ച വര്‍ക്കായിരുന്നു അവസരം. ചിലവു കുറഞ്ഞ രീതിയില്‍ പോഷക മുല്യമുള്ള ഭക്ഷ്യ വസ്തുക്കള്‍ എങ്ങനെ നിര്‍മ്മിക്കാമെന്നതായിരുന്നു മത്സരയിനം. മത്സരത്തില്‍ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

അതില്‍ കോട്ടത്തറ സ്വദേശി സച്ചിദേവിനാണ് ഒന്നാം സ്ഥാനം. കല്‍പ്പറ്റ നായര്‍ സര്‍വീസ് സൊസൈറ്റി ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സച്ചിദേവ് കോട്ടത്തറ സത്യന്‍ നിവാസില്‍ സത്യ പ്രകാശ് ,പ്രസീത ദമ്പതികളുടെ മകനാണ്. മുളം കൂമ്പ് തോരന്‍,ചെമ്പരത്തി പൂവ് സ്‌ക്വാഷ്, ഫാഷന്‍ ഫ്രൂട്ട് ജാം ,ചേനപ്രഥമന്‍, കരിം താള്‍ കറി, ചക്കവരട്ടി അട തുടങ്ങിയ ഇരുപതോളം നാടന്‍ വിഭവങ്ങള്‍ തയ്യാറാക്കിയാണ് സച്ചിദേവ് നേട്ടം സ്വന്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+