വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിസ്ഥിതി വാരാചരണം; സ്വന്തം ഫാമില്‍ വികസിപ്പിച്ചെടുത്ത പച്ചക്കറി-വൃക്ഷതൈകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി ഒയിസ്‌ക്ക

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ എന്നും മികച്ച് നില്‍ക്കുന്ന ഒയിസ്‌ക്ക ഇന്റര്‍നാഷണല്‍ വയനാട്ടില്‍ പച്ചക്കറിതൈകളും വൃക്ഷത്തൈകളും വിതരണം ചെയ്തു. പരിസ്ഥിതി വാരാചരണത്തോട് അനുബന്ധിച്ച് ഒയിസ്‌ക്കയുടെ കല്‍പ്പറ്റ ചാപ്റ്ററാണ് കൃഷിവകുപ്പുമായി സഹകരിച്ച് കല്‍പ്പറ്റ നഗരസഭയിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുകളും വൃക്ഷത്തൈകളും വിതരണം ചെയ്തത്.

ജില്ലയിലെ ഒയിസ്‌ക്കയുടെ സ്വന്തം ഫാമില്‍ വികസിപ്പിച്ചെടുത്ത തൈകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തതെന്ന് പ്രത്യേകത കൂടിയുണ്ട്. പരിസ്ഥിതി വാരാചരണത്തോട് അനുബന്ധിച്ച് നിരവധി പ്രവര്‍ത്തനങ്ങളാണ് ഒയ്‌സ്‌ക്ക നടത്തിവരുന്നത്. വൃക്ഷത്തൈ വിതരണം, റോഡരുകില്‍ തണല്‍വൃക്ഷങ്ങള്‍ നടല്‍, പച്ചക്കറി വിത്ത് വിതരണം എന്നിങ്ങനെ പരിസ്ഥിതിവാചാരണത്തോട് അനുബന്ധിച്ച് ഒയിസ്‌ക്ക വിവിധമേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കല്‍പ്പറ്റ എം.സി.എഫ് പബ്ലിക്ക് സ്‌ക്കൂളില്‍ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ കൃഷി വകുപ്പ് അസി: ഡയറക്ടര്‍ ലൗലി അഗസ്റ്റിന്‍ കുട്ടികള്‍ക്ക് തൈകള്‍ നല്‍കി.

news

റാട്ടക്കൊല്ലി അസ്ഹര്‍ എല്‍.പി.സ്‌ക്കൂളില്‍ എല്‍ദോ കെ. ഫിലിപ്പ്, തൃക്കൈപ്പറ്റ ഗവ: സ്‌ക്കൂളില്‍ സുനീഷ്, ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ്സില്‍ പി.ടി.എ. പ്രസിഡണ്ട് മൈക്കിള്‍.പി.ഡി, പെരുന്തട്ട ഗവ: എല്‍.പി.സ്‌ക്കൂളില്‍ ഓയിസ്‌ക്ക കല്‍പ്പറ്റ ചാപ്റ്റര്‍ പ്രസിഡണ്ട് കെ.എം. സിറാജുദ്ദീന്‍ എന്നിവര്‍ തൈകള്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. എം.സി.എഫ്. പബ്ലിക്ക് സ്‌ക്കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ എം.മുഹമ്മദ് മാസ്റ്റര്‍ദ ഷാജിപോള്‍, ഉമ്മര്‍ മണക്കോടന്‍, ചുണ്ടേല്‍ ആര്‍;സി.എച്ച്.എസ്. പ്രധാന അദ്ധ്യാപിക സോഫി ജോര്‍ജ്ജ്, റാട്ടക്കൊല്ലി സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപിക ഗീതാരാജഗോപാല്‍, പെരുന്തട്ട എല്‍.പി.സ്‌ക്കൂള്‍ പ്രധാന അദ്ധ്യാപിക ലതിക, കല്‍പ്പറ്റ കൃഷിഭവന്‍ ഓഫീസര്‍ രാവുണ്ണി, എം.സി.എഫ്. പ്രിന്‍സിപ്പാള്‍ നസീമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Wayanad
English summary
Oisca distributed saplings to students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X