വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ച സംഭവം: പ്രതിഷേധത്തെ തുടര്‍ന്ന് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു, പ്രദേശം കനത്ത ജാഗ്രതയില്‍!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ച പനമരത്ത് ആശങ്കയൊഴിയുന്നില്ല. കൊലയാളിയാനയെ രാത്രി വൈകി കാട്ടിലേക്ക് തുരത്തി. പ്രദേശം കനത്ത ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം വടക്കനാട് കൊമ്പനെ പിടികൂടാനായി കൊണ്ടുവന്ന നീലകണ്ഠന്‍, സൂര്യന്‍ തുടങ്ങിയ കുങ്കിയാനകളെ സ്ഥലത്തെത്തിച്ച് ശ്രമം നടത്തിയെങ്കിലും ആനയെ തുരത്താനായിരുന്നില്ല.

പൊന്നാനിയില്‍ ലീഗ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് കാലുവാരുമെന്ന് ഭയം, പ്രശ്‌നപരിഹാരത്തിന് യുഡിഎഫ് നേതൃ യോഗം ചേര്‍ന്നു

രാവിലെ മുതല്‍ കൊലയാളി ആനയെ കാട് കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും ആക്രമണകാരിയായ ആന കൈതക്കല്‍ പള്ളിയുടെ മൈതാനിക്ക് സമീപം കാട്ടില്‍ നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ ആനയെ തുരത്തുന്നതിനിടെ വനപാലകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാനുവല്‍ ജോര്‍ജ്, എ.കെ സാജന്‍, ക്രിസ്റ്റി, വിജയന്‍, കാളന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രദേശത്ത് ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്.

Elephant attack

പനമരം കാപ്പുംചാലില്‍ രാഘവന്‍ കാട്ടാന കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മരിച്ച രാഘവന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും, രാത്രി കാവല്‍ ഏര്‍പ്പെടുത്തുമെന്നും, പ്രദേശത്ത് വൈദ്യുതി കമ്പിവേലി സ്ഥാപിക്കുമെന്നുമുള്ള ഉറപ്പിനെ തുടര്‍ന്ന് റോഡ് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, ആന ആക്രമണകാരിയായതിനാല്‍ ഇതുവരെ മയക്കുവെടി വെക്കാന്‍ സാധിച്ചിട്ടില്ല. ആനയെ കാട് കയറ്റാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്. അതേസമയം, ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാഘവന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പകല്‍ മൂന്നോടെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനുശേഷം വന്‍ജനാവലിയുടെ സാനിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ആനയെ തുരത്താനാവാത്ത സാഹചര്യത്തില്‍ പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രിയില്‍ പുറത്തിറങ്ങരുതെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. പ്രദേശത്ത് വനപാലകരടക്കമുള്ള ഉദ്യോഗസ്ഥര്‍ ക്യാംപ് ചെയ്യുന്നുണ്ട്.

Wayanad
English summary
Old man dead by elephant in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X