വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാനന്തവാടിയില്‍ കെഎസ്ആര്‍ ടിസി ബസും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 22 പേര്‍ക്ക് പരിക്ക്!!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: മാനന്തവാടിക്കടുത്ത് തലപ്പുഴ വരയാലില്‍ ടിപ്പര്‍ ലോറിയും കെ.എസ്.ആര്‍.ടി.സി.ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ടിപ്പര്‍ ഡ്രൈവര്‍ തൃശ്ശിലേരി കല്ലൂരേത്ത് ജേക്കബ്ബ്-അന്നമ്മ ദമ്പതികളുടെ മകന്‍ ജിജോ ജേക്കബ് (30) എന്ന വര്‍ഗ്ഗീസ് ആണ് മരിച്ചത്. രാവിലെ എട്ടരയോടെ പേര്യ വരയാലില്‍ വെച്ചായിരുന്നു അപകടം. പറശിനിക്കടവില്‍ നിന്നും സുല്‍ത്താന്‍ബത്തേരിയിലേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസും, എതിര്‍ദിശയിലൂടെ വന്ന ടിപ്പറുമാണ് അപകടത്തില്‍പ്പെട്ടത്.

ജയിച്ചാലും അയോഗ്യതയോ? വീണക്കും രാജാജിക്കും ഓര്‍ത്തഡോക്സ് പിന്തുണ, കമ്മീഷന്‍ വിശദീകരണം തേടിജയിച്ചാലും അയോഗ്യതയോ? വീണക്കും രാജാജിക്കും ഓര്‍ത്തഡോക്സ് പിന്തുണ, കമ്മീഷന്‍ വിശദീകരണം തേടി

അതേസമയം, യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല. ബസില്‍ ആകെയുണ്ടായിരുന്ന 49 പേരില്‍ 22 പേര്‍ക്കാണ് പരിക്കേറ്റത്. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ രാജേഷ് (44), കണ്ണൂര്‍ സിനാന്‍ (12), പേര്യ യൂസഫ് (61), പേര്യ മേഴ്‌സി (49), പേര്യ ഷഹീര്‍ (25), എരിയപ്പള്ളി ഷൈജു (37), ദ്വാരക അസ്‌ലം (24), ബൈരക്കുപ്പ് ഋത്വിക (34), അംബിക (25), റീനജോണ്‍ പേര്യ(47), ഷേര്‍ളി കോളയാട് (49), ജോസഫ് കോളയാട് (49), അലീമ പേര്യ (60), ബാബു കോട്ടത്തറ (34), സെലീന ബീനാച്ചി (53), ഗോവിന്ദന്‍ ആലാറ്റില്‍ (59) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.

jijoaccidentdeath-1

പരിക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും പേര്യ സ്വദേശികളാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മാനന്തവാടി കെ.എസ് ഇ.ബി. ഓഫീസിന് സമീപം കെ.എസ്.ആര്‍ .ടി. സി.ബസും ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്‍പ്പെട്ട ടിപ്പര്‍ ലോറിയുടെ പുറകിലായി കാറും കൂട്ടിയിടിച്ചിരുന്നു. അടുത്തിടെ മാനന്തവാടിയില്‍ സംഭവിക്കുന്ന മൂന്നാമത്തെ അപകടമാണിത്. ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചും അപകടമുണ്ടായിരുന്നു.

Wayanad
English summary
One dies and Many injures in KSRTC lorry accident in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X