വയനാട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 30 പേര്‍
വയനാട്: വയനാട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 29 ന് സൗദി അറേബ്യയില്‍ നിന്ന് കോഴിക്കോട് എത്തിയ വെങ്ങപ്പള്ളി സ്വദേശിയെയാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ കോഴിക്കോട് ജില്ലയില്‍ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
നിലവില്‍ രോഗം സ്ഥിരീകരിച്ച് 30 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ തിരുവനന്തപുരത്തും ചികിത്സയിലുണ്ട്.

Recommended Video
ഇന്ന് പുതുതായി 220 പേര്‍ കൂടി നിരീക്ഷണത്തിലായി. 272 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3645 ആയി. 40 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 310 പേര്‍ ഉള്‍പ്പെടെ 1815 പേര്‍ വിവിധ കോവിഡ് കെയര്‍
സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 3392 സാമ്പിളുകളില്‍ 2787 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2723 എണ്ണം നെഗറ്റീവും 64 സാമ്പിളുകള്‍ പോസിറ്റീവുമാണ്. 600 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 5350 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 4359 ല്‍ 4323 സാമ്പിളുകള്‍ നെഗറ്റീവാണ്.
സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരു ദിവസം 200ല്‍ അധികം പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത്. ഇന്ന് രോഗമുക്തി നിരക്കും 200 കടന്നു. ഇന്ന് രോഗമുക്തി 201 പേര്‍ക്കാണുളളത്. രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനത്ത് നിന്ന് വന്നവര്‍ 39 പേര്‍. സമ്പര്‍ക്കത്തിലൂടെ 27 പേര്‍ക്ക് കൊവിഡ് ബാധിച്ചു.
ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉളളത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 35 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലത്ത് 23, ആലപ്പുഴയില്‍ 21, എറണാകുളത്ത് 17, തൃശൂരില്‍ 21, കണ്ണൂരില്‍ 18, തിരുവനന്തപുരത്ത് 17, പാലക്കാട്, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 14, കാസര്‍കോട് 7, പത്തനംതിട്ട, 7, ഇടുക്കിയില്‍ 2, വയനാട്ടില്‍ ഒരാള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.


Click it and Unblock the Notifications