Get Updates
Get notified of breaking news, exclusive insights, and must-see stories!

4 പേര്‍ക്ക് കൊവിഡ് മുക്തി; ഒരാള്‍ക്ക് പുതുതായി കൊവിഡ്; ആശങ്കയൊഴിയാതെ വയനാട്

വയനാട്: വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം നാല് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ജൂലൈ നാലിന് ബാംഗ്ലൂരില്‍ നിന്നെത്തി ചെന്നലോട് ഒരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വെള്ളമുണ്ട സ്വദേശിയായ 40 കാരനാണ് രോഗം സ്ഥിരീകരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആണ്. 82 പേര്‍ രോഗമുക്തരായി. നിലവില്‍ രോഗം സ്ഥിരീകരിച്ച് 55 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.. ഒരാള്‍ വീതം കണ്ണൂരിലും തിരുവനന്തപുരത്തും പാലക്കാടും ചികിത്സയിലുണ്ട്.

corona

കമ്പളക്കാട് സ്വദേശിയായ 31 കാരന്‍, അഞ്ചുകുന്ന് സ്വദേശിയായ 35 കാരന്‍, പനമരം സ്വദേശിയായ 25 കാരന്‍, ചെതലയം സ്വദേശിയായ 30 കാരന്‍ എന്നിവരെയാണ് സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി നിരീക്ഷണത്തി ലായത് 262പേരും ആകെ നിരീക്ഷണത്തിലുള്ളത് 3585 പേരുമാണ്. 252 പേര്‍ വെളളിയാഴ്ച്ച നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ എണ്ണം 10088 ആണ്. ഇതില്‍ 8303 എണ്ണത്തിന്റെ ഫലം ലഭിച്ചു. 8163 എണ്ണം നെഗറ്റീവാണ്. 1775 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

അതേസമയം ഇന്ന് കേരളത്തില്‍ നാനൂറിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 416 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ്.

35 പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്. തിരുവനന്തപുരം 129 ആലപ്പുഴ 50 മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20, തൃശ്ശൂര്‍ 17, കാസര്‍കോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 23 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 51 പേരാണ്. 112 പേര്‍ക്കാണ് ഇന്ന് രോഗമുക്തി നേടാന്‍ സാധിച്ചത്. തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+