വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, അനാവശ്യ ഹർത്താലുകൾ വേണ്ട, സർക്കാർ മദ്യലോപികൾക്ക് അനുകൂലമായി പ്രവർത്തിച്ചെന്ന് ഉമ്മൻചാണ്ടി!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജനാധിപത്യപരമായി എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും, അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാണ്ടേതാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ഐ എന്‍ ടി യു സി ജില്ലാപ്രതിനിധി സമ്മേളനവും പി കെ ഗോപാലന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ബ്രൂവെറി അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മദ്യലോബിക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong>അനിൽകുമാറിന്റെ മരണം; കൊലപാതകമെന്ന് മാവോയിസ്റ്റുകൾ, ലഘുലേഖ വിതരണം ചെയ്ത് പ്രകടനം നടത്തി</strong>അനിൽകുമാറിന്റെ മരണം; കൊലപാതകമെന്ന് മാവോയിസ്റ്റുകൾ, ലഘുലേഖ വിതരണം ചെയ്ത് പ്രകടനം നടത്തി

ജീവിതകാലം മുഴുവന്‍ തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു പി കെ ഗോപാലനെന്ന് അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വീകാര്യത ട്രേഡ് യൂണിയന്‍ നേതാക്കള്‍ മാതൃകയാവണം. തോട്ടംമേഖലയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും അദ്ദേഹം ശക്തമായി ഇടപെട്ടിരുന്നു. ഇതിനുള്ള അംഗീകാരമാണ് അദ്ദേഹത്തോട് തൊഴിലാളികള്‍ കാട്ടുന്ന സ്‌നേഹം. ആത്മാര്‍ത്ഥ നിറഞ്ഞ പ്രവര്‍ത്തനശൈലിയിലൂടെ നേടിയെടുത്ത വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതയെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി ശക്തമായ ജുഡീഷ്യറിയാണ്.

Oommen Chandy

അത് എന്നും നിലനില്‍ക്കണം. എന്നാല്‍ ജൂഡീഷ്യറിക്കുള്ള പ്രധാനപ്രശ്‌നം കേസുകള്‍ തീര്‍പ്പാകാനെടുക്കുന്ന സമയമാണ്. അതിന് പരിഹാരം കാണേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ പി കെ ഗോപാലന്‍ കര്‍മ്മധീര പുരസ്‌ക്കാരം റിട്ട. ജസ്റ്റിസ് കമാല്‍ പാഷക്ക് ഉമ്മന്‍ചാണ്ടി സമ്മാനിച്ചു. കൂട്ടായ വിലപേശലാണ് ട്രേഡ് യൂണിയനുകളുടെ ആപ്തവാക്യമെന്നും, തൊഴിലാളികള്‍ക്ക് വേണ്ടി അവരുടെ ആവശ്യങ്ങള്‍ അത്തരത്തില്‍ നേടിയെടുക്കുകയാണ് വേണ്ടതെന്നും കമാല്‍പാഷ പറഞ്ഞു. ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് പി പി ആലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്യാടന്‍ മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.

പടം ക്യാപ്ഷന്‍

എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

Wayanad
English summary
Oommen Chanddy's comments against harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X