വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമിത്ഷായുടെ പാക്പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും; കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയേണ്ടിവരുമെന്ന് ഉമ്മന്‍ചാണ്ടി, ചോദ്യം ചെയ്തത് ഒരു ജനതയുടെ അഭിമാനത്തെയെന്ന് മുല്ലപ്പള്ളി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച അമിത് ഷാ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീംലീഗിന്റെ മതതരത്വ നിലപാടുകള്‍ എല്ലാവര്‍ക്കും അറിയുന്നതാണ്. മതസൗഹാര്‍ദ്ദത്തിന് വേണ്ടി ലീഗ് നല്‍കിയ സംഭാവനകള്‍ ആര്‍ക്കും തള്ളിക്കളയാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

<strong>ആചാരസംരക്ഷണത്തിനായി നിലകൊള്ളുമെന്ന് മോദി....ഇടത് വലതു മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി</strong>ആചാരസംരക്ഷണത്തിനായി നിലകൊള്ളുമെന്ന് മോദി....ഇടത് വലതു മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ആദിവാസികളടക്കമുള്ള എല്ലാവിഭാഗത്തിലും പെട്ട ജനങ്ങള്‍ ഒരുമയോടെ ജീവിക്കുന്ന സ്ഥലമാണ് വയനാട്. ആദിവാസിവിഭാഗത്തില്‍പ്പെട്ട കുട്ടിക്ക് സിവില്‍സര്‍വീസ് പരീക്ഷയില്‍ റാങ്ക് ലഭിച്ചപ്പോള്‍ എല്ലാവരും ഒരുപോലെയാണ് അതാഘോഷിച്ചത്. അമിത്ഷാ ഇത്തരം മണ്ടത്തരങ്ങള്‍ പറഞ്ഞ് കേരളത്തെയും പ്രത്യേകിച്ച് വയനാടിനെയും അപമാനിച്ചതിന് മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മാപ്പ് പറയേണ്ടിവരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Mullappally and Oommen Chandy

അമിത്ഷായുടെ പാക്കിസ്ഥാനാര്‍ പരാമര്‍ശനം അപകടരമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്തെ മതപരമായി ദ്രുവീകരിക്കാനുള്ള പ്രവണതയുടെ ഭാഗമാണിത്. നാനാജാതി മതസ്ഥര്‍ ഒരുമയോടെ തിങ്ങിപാര്‍ക്കുന്ന വയനാട്ടിലേക്ക് അമിത്ഷാ കടന്നുവരണം. ഈ ജനതയുടെ അഭിമാനത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തതെന്നും ഇത് ക്രൂരതയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അമിത്ഷായും മോദിയും സംഘപരിവാര്‍ ശക്തികളുടെ ഇരട്ടസഹോദരന്മാരാണെങ്കില്‍ കേരളത്തില്‍ പിണറായിയും കോടിയേരിക്കുമുള്ളത് അതേനിലവാരം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയാണോ, മോദിയാണോ അധികാരത്തില്‍ വരേണ്ടതെന്ന് സി പി എം വ്യക്തമാക്കണം. സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ ജനാധിപത്യ മതേതരശക്തികള്‍ ഒറ്റകെട്ടായി നില്‍ക്കണമെന്ന് പറയുമ്പോള്‍ നാല് പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ കേരളത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കേരളത്തിലെ കാര്‍ഷികപ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. അധികാരത്തിലേറിയിട്ട് ആയിരം ദിവസം പിന്നിട്ടിട്ടും കടം എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് അടുത്തിടെ അധികാരത്തിലെത്തിയ മൂന്ന് സംസ്ഥാനങ്ങളിലും കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളി. പ്രളയക്കെടുതിയില്‍ ലക്ഷക്കണക്കിനാളുകള്‍ക്കാണ് ഇനിയും സഹായം ലഭിക്കാനുള്ളത്. വയനാട്ടില്‍ എണ്ണായിരത്തോളം കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
Oommen Chandy and Mullappally Ramachgandran against Amit Shah's statement about Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X