വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അക്രമരാഷ്ട്രീയത്തിനും ഭരണകൂട ഭീകരതക്കുമെതിരെ യൂത്ത് ലീഗ് യുവജനയാത്ര: വയനാട്ടില്‍ വിപുലമായ ഒരുക്കങ്ങള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: അക്രമ രാഷ്ട്രീയത്തിനും ഭരണകൂട ഭീകരതക്കുമെതിരെ യൂത്ത്‌ലീഗ് നടത്തുന്ന യുവജനയാത്രക്ക് വയനാട്ടില്‍ വിപുലമായ ഒരുക്കങ്ങള്‍. വര്‍ഗീയമുക്ത ഭാരതം അക്രമരഹിത കേരളം എന്ന മുദ്രാവാക്യവുമായി നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24 വരെയാണ് യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി യുവജനയാത്ര നടത്തുന്നത്. യാത്രയുടെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം കല്‍പ്പറ്റ വെന്റ്‌വാലി ഓഡിറ്റോറിയത്തില്‍ ദളിത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമന്‍ ഉദ്ഘാടനം ചെയ്തു.

wayanad

യൂത്ത്‌ലീഗ് യുവജനയാത്ര വയനാട് ജില്ലാ സംഘാടകസമിതി രൂപീകരണയോഗം ദളിത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമന്‍ ഉദ്ഘാടനം ചെയ്യുന്നു

കേന്ദ്ര സര്‍ക്കാര്‍ ഭരണകൂട ഭീകരതയിലും സംസ്ഥാന സര്‍ക്കാര്‍ അക്രമ രാഷ്ട്രീയത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി സംസാരിക്കേണ്ടത് ജനാധ്യപത്യപാര്‍ട്ടികളുടെ പരമപ്രധാന കടമായി മാറിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്ര നവംബര്‍ 24ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച് ഡിസംബര്‍ 24ന് വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെയും യുവജന ലക്ഷങ്ങള്‍ അണി നിരക്കുന്ന ബഹുജന റാലിയോടെയും തിരുവനന്തപുരത്ത് സമാപിക്കും.

സംഘാടകസമിതിയോഗത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി, പി ഇസ്മയില്‍, ടി മുഹമ്മദ്, സി മൊയ്തീന്‍കുട്ടി, എം മുഹമ്മദ് ബഷീര്‍, കെ നൂറുദ്ദീന്‍, യഹ്യാഖാന്‍ തലക്കല്‍, കെ ബി നസീമ, പി വി കുഞ്ഞുമുഹമ്മദ്, റസാഖ് കല്‍പ്പറ്റ, പി പി അയ്യൂബ, ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, ട്രഷറര്‍ സലിം കേളോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. മുസ്ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി പി എ കരീം മുഖ്യരക്ഷാധികാരിയും, എം എ മുഹമ്മദ് ജമാല്‍, പി ഇസ്മയില്‍, പി കെ അബൂബക്കര്‍, കെ സി മായിന്‍ഹാജി, ഇബ്രാഹിം മാസ്റ്റര്‍, എം പി നവാസ്, പി വി കുഞ്ഞുമുഹമ്മദ്, എല്‍ ആര്‍ അസൈനാര്‍ഹാജി, കെ ബി നസീമ. ചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി, ജനറല്‍ കണ്‍വീനര്‍ കെ ഹാരിസ്, ട്രഷറര്‍ സി കെ ഹാരിഫ് എന്നിവര്‍ രക്ഷാധികാരികളായുമാണ് സംഘാടകസമിതി രൂപീകരിച്ചത്.

Wayanad
English summary
organising youth league yuvajanayatra in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X