വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പച്ചപ്പ് പദ്ധതി: ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും മെഡിക്കല്‍ ബോര്‍ഡ് സിറ്റിംഗ്; 165 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'പച്ചപ്പ്' പദ്ധതിയുടെ ഭാഗമായി എസ് കെ എം ജെ സ്‌കൂള്‍ സുവര്‍ണ ജൂബിലി ഓഡിറ്റോറിയത്തില്‍ മെഡിക്കല്‍ ബോര്‍ഡ് പ്രത്യേക സിറ്റിങ് നടത്തി. ഇതുവരെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കിടപ്പുരോഗികള്‍ക്കും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും വേണ്ടിമാത്രമായിരുന്നു സിറ്റിംഗ് നടത്തിയത്. സാധാരണ നിലയില്‍ മാസത്തിലൊരിക്കല്‍ മാസത്തിലൊരിക്കല്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നടത്തുന്ന പരിശോധനയ്ക്കു ശേഷമാണ് രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.

ഇന്നലെ ഒറ്റദിവസം കൊണ്ട് കല്‍പ്പറ്റയില്‍ നടന്ന സിറ്റിങില്‍ 165 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 600 പേരാണ് മെഡിക്കല്‍ ബോര്‍ഡ് സിറ്റിംഗില്‍ ആകെ പങ്കെടുത്തത്. ജനറല്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി അപേക്ഷകളും സ്വീകരിച്ചു. ഇത്തരത്തില്‍ 115 അപേക്ഷകളാണ് ലഭിച്ചത്. അര്‍ഹരായവര്‍ക്ക് വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വഴി ഉപകരണങ്ങള്‍ ലഭ്യമാക്കും. ഭിന്നശേഷിക്കാര്‍ക്കുള്ള ദേശീയ തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തൊഴിലഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന പരിശീലനത്തില്‍ ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ഏര്‍പ്പെടുത്തും.

news

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 2,500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ഇതിലേക്ക് 12 പേരാണ് ക്യാംപില്‍ വെച്ച് രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ ബോര്‍ഡ് സിറ്റിംഗ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ വികലാംഗ ക്ഷേമ കോര്‍പറേഷനും തൊഴില്‍ മന്ത്രാലയവും ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി നിരവധി പരിശോധനകളും നടപടികളും ആവശ്യമാണ്. അതിനായി ഓരോ ഓഫിസിലും കയറിയിറങ്ങുന്നത് ഒഴിവാക്കാന്‍ ഇത്തരം ക്യാംപുകളിലൂടെ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വികലാംഗ ക്ഷേമ കോര്‍പറേഷന്‍, ഭിന്നശേഷിക്കാര്‍ക്കുള്ള ദേശീയ തൊഴില്‍ പരിശീലനകേന്ദ്രം, ആരോഗ്യവകുപ്പ് അധികൃതരും ജനപ്രതിനിധികളും സിറ്റിങിന് നേതൃത്വം നല്‍കി. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

Wayanad
English summary
Pachapp project; medical baord sitting for specific patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X