വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി; വിവിധ ഗ്രാമപഞ്ചായത്തുകളിലായി അമ്പത് ഏക്കര്‍ സ്ഥലം പച്ചപ്പണിയും, തുടക്കമിട്ടത് കണിയാമ്പറ്റ വൃദ്ധസദനത്തില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രകൃതിയിലേക്ക് തിരിച്ചുപോകുകയെന്ന ലക്ഷ്യത്തോടെ ഹരിതകേരളമിഷന്‍ നടത്തുന്ന പച്ചത്തുരുത്ത് ക്യാംപനിയിംഗിന് വയനാട്ടില്‍ തുടക്കമായി. കണിയാമ്പറ്റയിലെ വൃദ്ധ വികലാംഗസദനത്തിന്റെ പരിസരങ്ങളില്‍ മരത്തൈകള്‍ നടത്താണ് പദ്ധതി ക്യാംപയിനിംഗിന് തുടക്കമിട്ടിരിക്കുന്നത്. പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

<strong>വ്യോമസേനയുടെ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട ഷെറിന് നാടിന്റെ ബിഗ് സല്യൂട്ട്: വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ യാത്രാമൊഴി</strong>വ്യോമസേനയുടെ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട ഷെറിന് നാടിന്റെ ബിഗ് സല്യൂട്ട്: വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ യാത്രാമൊഴി

ജില്ലയിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളായി ശരാശരി 50 ഏക്കറോളം തരിശുഭൂമിപച്ചത്തുരുത്താക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 35ാം ഡിവിഷനില്‍ അഞ്ചു ഹെക്ടര്‍ ഭൂമിയിലും പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ മണിയംകുന്നില്‍ മൂന്ന് ഹെക്ടര്‍ ഭൂമിയാണ് പച്ചപ്പണിയുക. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ മുണ്ടേരി പാര്‍ക്കിലെ 50 സെന്റ് ഭൂമിയും പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്.

Pachathuruthu

കണിയാമ്പറ്റ വൃദ്ധസദനത്തിന്റെ വളപ്പില്‍ നെല്ലി, ഉങ്ങ്, മാതളം, മഹാഗണി, അരളി, കറിവേപ്പില, പേര, കുമിഴ്, റമ്പൂട്ടാന്‍ തുടങ്ങിയ തൈകളാണ് നട്ടപിടിപ്പിച്ചിരിക്കുന്നത്. പദ്ധതിയില്‍ വൃദ്ധസദനത്തിലെ അന്തേവാസികളും പങ്കാളികളായി. തൊഴിലുറപ്പ് തൊഴിലാളികള്‍ കണിയാമ്പറ്റ നഴ്സറിയിലും സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കല്‍പ്പറ്റ ചുഴലിയിലെ നഴ്സറിയിലും ഉത്പാദിപ്പിച്ച തൈകളാണ് ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഇവിടെ നട്ടുപിടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ അവഗണിക്കുന്ന പ്രവണത അവസാനിപ്പിക്കാനും, പരിസ്ഥിതി നാശം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മറികടക്കാനുമാണ് പച്ചത്തുരുത്ത് പദ്ധതി കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാര്‍ഷിക മേഖലയിലും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയ നേട്ടം കൈവരിച്ച മീനങ്ങാടി ജിഎച്ച്എസ്എസ് വിദ്യാര്‍ത്ഥിനി പുണ്യ സന്തോഷിനെ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഹരിത അംബാസിഡറായി പ്രഖ്യാപിച്ചു. ഇതോടൊപ്പം തന്നെ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലും പദ്ധതിക്ക് തുടക്കമിട്ടുകഴിഞ്ഞിട്ടുണ്ട്.

Wayanad
English summary
'Pachathguruthu' programme in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X