വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പച്ചത്തുരുത്ത് ക്യാമ്പയിന് ജൂണ്‍ അഞ്ചിന് തുടക്കമാവും; പരിസ്ഥിതിദിനത്തില്‍ വിതരണം ചെയ്യുന്നത് നാല് ലക്ഷം വൃക്ഷത്തൈകള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് കൂടുതല്‍ ഹരിതാഭമാക്കാന്‍ പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ വകുപ്പുകളുടെയോ വ്യക്തികളുടെയോ നേത്യത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി തദ്ദേശീയമായ വ്യക്ഷങ്ങളും മറ്റു സസ്യങ്ങളും ഉള്‍പ്പെടുത്തി വനത്തിന്റെ സവിശേഷതകള്‍ രൂപപ്പെടുത്തുകയും അതിന്റെ തുടര്‍ സംരക്ഷണവുമാണ് പച്ചത്തുരുത്ത് എന്ന പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

ശബരിമല വിഷയം; സർക്കാർ നിലപാട് ശരി, സ്ത്രീ - പുരുഷ സമത്വം ഇടതുപക്ഷ നിലപാടെന്ന് കോടിയേരി!!

വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലോകപരിസ്ഥിതിദിനത്തില്‍ പദ്ധതിയുടെ ക്യാംപയിന് തുടക്കമിടും. പച്ചത്തുരുത്ത് പദ്ധതിക്ക് പ്രത്യേക മാനദണ്ഡങ്ങളുമുണ്ട്. ഒരു ചതുരശ്ര മീറ്ററില്‍ നാല് തൈകള്‍ വീതമാണ് പദ്ധതി പ്രകാരം നടുക. ആവശ്യമായ വൃക്ഷത്തൈകള്‍ സോഷ്യല്‍ ഫോറസ്ട്രിയുടേയും തൊഴിലുറപ്പ് പദ്ധതിയുടെയും നഴ്സറികളില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്.

Wayanad

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചത്തുരുത്ത് പദ്ധതി ആക്ഷന്‍ പ്ലാന്‍ വെക്കണം. കൂടാതെ ബഡ്ഡിംഗ് മുതല്‍ പരിപാലനം വരെയുള്ള സാങ്കേതിക കാര്യങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യാനും പദ്ധതിയിടുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ ഇനത്തിലുള്ള നാല് ലക്ഷം വ്യക്ഷത്തൈകളാണ് സോഷ്യല്‍ ഫോറസ്ട്രിയുടെ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി നഴ്സറികളിലായി ഉല്‍പ്പാദിപ്പിച്ചത്.

ഇതില്‍ രണ്ടര ലക്ഷം തൈകള്‍ ഇതിനകം തന്നെ സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കി കഴിഞ്ഞു. തൈ വിതരണം ചെയ്യന്നതിനോടൊപ്പം അതിന്റെ മോണിട്ടറിംഗ് സംവിധാനം കൂടി ഇത്തവണ സോഷ്യല്‍ ഫോറസ്ട്രി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സീസണ്‍ പ്ലാന്റുകളടക്കം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പും നടന്നുവരികയാണ്. പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാന്‍ ഇനിയും സ്ഥലം കണ്ടെത്തി ലിസ്റ്റ് നല്‍കാത്ത എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജൂണ്‍ 4 നകം വിശദാംശങ്ങള്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അധ്യക്ഷതയില്‍ ക്യാംപയിംഗ് സംബന്ധിച്ച ആലോചനായോഗം ജില്ലാ ആസൂത്രണ ഭവനില്‍ നടന്നു. ഇപ്പോള്‍ ചെറിയ സമയം മാറ്റിവെച്ചാല്‍ അത് നമ്മുടെ നാട്ടിലെ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും കൂട്ടായ പരിശ്രമത്തിലൂടെ ജില്ലയില്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കാമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Wayanad
English summary
Pachcthuruth campaign in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X