വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പക്രന്തളം-നിരവില്‍പ്പുഴ റോഡ് നിര്‍മ്മാണം നിലച്ചു; പ്രതിഷേധത്തിനൊരുങ്ങി ആക്ഷന്‍കമ്മിറ്റി; 14ന് എ ഇ ഓഫീസ് ഉപരോധിക്കും

  • By Desk
Google Oneindia Malayalam News

മാനന്തവാടി: മാനന്തവാടിയില്‍ നിന്നും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലെത്തുവാനുള്ള പ്രധാനപാതയായ പക്രന്തളം-നിരവില്‍പുഴ-മാനന്തവാടി റോഡ് നിര്‍മ്മാണം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. നാട്ടുകാരുടെ നിരന്തരമായ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് റോഡിലെ തരുവണ മുതല്‍ കാഞ്ഞിരങ്ങാട് വരെയുള്ള പത്ത് കിലോമീറ്റര്‍ ഭാഗം വീതി കൂട്ടി ടാര്‍ ചെയ്യാനായി 10 കോടി രൂപ വകയിരുത്തിയത്.

ഭിന്നശേഷിക്കാരുടെ കലാപ്രകടനങ്ങള്‍ മണിക്കൂറുകള്‍ വീക്ഷിച്ച് ഗവര്‍ണര്‍ പി സദാശിവം, എല്ലാ ഓഫിസുകളും സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്നും ഗവര്‍ണര്‍

ഈ പദ്ധതിയുടെ ടെണ്ടര്‍ കഴിഞ്ഞത് ഒന്നര വര്‍ഷം മുമ്പാണ്. എന്നാല്‍ ഇത്രയും ചെറിയ ദൂരം ടാര്‍ ചെയ്യാനുള്ള നടപടികള്‍ പോലും പൂര്‍ത്തിയായില്ലെന്നതാണ് വാസ്തവം. പ്രവൃത്തി പൂര്‍ണമായി തന്നെ നിലച്ച അവസ്ഥയാണിപ്പോള്‍. തരുവണ മുതല്‍ പഴഞ്ചന ഒമ്പതാം മൈല്‍ വരെയുള്ള ഭാഗം ഭാഗികമായാണ് ടാറിംഗ് പൂര്‍ത്തിയാക്കിയത്. ടാറിംഗ് പൂര്‍ത്തിയാകാത്ത ഭാഗം തകര്‍ന്ന് തരിപ്പണമായി ഗതാഗതം ദുഷ്‌ക്കരമായ അവസ്ഥയിലാണ്.

Road

റോഡ് നിര്‍മ്മാണത്തിലെ കാലതാമസം ഒഴിവാക്കി അടിയന്തരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 14ന് കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസ് ഉപരോധിക്കും. എന്നിട്ടും നടപടിയില്ലെങ്കില്‍ കരാറുകാരന്റെ വീട്ടിലേക്ക് മാര്‍ച്ചും അനിശ്ചിതകാലറോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ സാബു പി. അന്റണി, കൈപ്പാണി ഇബ്രാഹിം തുടങ്ങിയവര്‍ വ്യക്തമാക്കി.

റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട പ്രാഥമിക പ്രവൃത്തികള്‍ പോലും ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. റോഡിന് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഇലക്ട്രിക് പോസ്റ്റുകളും, മരങ്ങളും മുറിച്ചുമാറ്റുന്നതിനുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടില്ല. മഴക്കാലമായാല്‍ റോഡില്‍ ഉറവയെടുക്കുന്നത് തടയുന്നതിനായി റോഡ് ഉയര്‍ത്താനും, ഡ്രൈനേജ് സംവിധാനം ഒരുക്കാനും തയ്യാറാവാതെയാണ് നിര്‍മ്മാണപ്രവൃത്തി തുടങ്ങിയത്.

കിണറ്റിങ്കല്‍ മുതല്‍ പൂരിഞ്ഞി വരെയുള്ള ഭാഗം റോഡ് പൊളിച്ചിടുകയും തുടര്‍ന്നുള്ള പണി നടക്കാത്തതിനാല്‍ പൊടിശല്യം രൂക്ഷമായി റോഡ് അരികിലുള്ള വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത സ്ഥിതിയുമാണ്. റോഡിന്റെ നിര്‍മ്മാണം നിലച്ചതോടെ പ്രദേശവാസികള്‍ നേരിടുന്ന പ്രതിസന്ധി ചില്ലറയല്ല. പൊടിശല്യമാണ് ഏറ്റവും വലിയ പ്രശ്‌നം. മറ്റൊന്ന് റോഡിലെ കുഴി കാരണമുള്ള ഗതാഗതതടസങ്ങളാണ്.

അവശ്യസാധനങ്ങളുടെ ലഭ്യതകുറവാണ് കരാറുകാരന്‍ ചൂണ്ടിക്കാട്ടുന്ന പ്രതിസന്ധിയെങ്കിലും ജില്ലയിലെ പ്രധാന റോഡുകളെല്ലാം അതിവേഗം പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഈ സാഹചര്യത്തില്‍ കരാറുകാരന്റെ ഈ ന്യായവാദം അംഗീകരിക്കാനും പ്രദേശവാസികള്‍ തയ്യാറല്ല.

Wayanad
English summary
Pakranthalam-Niravil puzha road construcution stopped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X